Monday, January 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്ററിനു നവ സാരഥികൾ : ലിജോ ജോർജ്‌...

ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്ററിനു നവ സാരഥികൾ : ലിജോ ജോർജ്‌ പ്രസിഡന്റ്, അബിൻ സെബാസ്റ്റ്യൻ സെക്രട്ടറി

ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്ററിന്റെ 2026-27 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ലിജോ ജോർജ് പ്രസിഡണ്ട്, അബിൻ സെബാസ്റ്റ്യൻ സെക്രട്ടറി, ട്രെഷറർ റോജിഷ് സാമുവൽ, വൈസ് പ്രസിഡണ്ട് സുധ കർത്താ, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ, സജു വർഗീസ് ജോയിന്റ് ട്രഷറർ എന്നിവരായിരിക്കും പുതിയ ഭാരവാഹികൾ.
പമ്പ കമ്മ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് അരുൺ കോവാട്ടിന്റെ അദ്ധക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി തിരെഞ്ഞെടുത്ത ലിജോ ജോർജ് ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. പ്രവാസി ചാനലിന്റെ റീജിയണൽ ഡയറക്ടർ ആയ ലിജോ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ(മാപ്പ്) യുടെ 2025 ലെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. റീയൽ എസ്റ്റേറ്റ് പ്രൊഫഷണൽ ആയ അദ്ദേഹം വൈസ്‌മെൻസ് ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഫ്രീലാൻസ് ക്യാമറമാനായ സെക്രട്ടറി അബിൻ സെബാസ്റ്റ്യൻ ഇപ്പോൾ ഏഷ്യനെറ്റ് ചാനലിനായി സജീവമായി പ്രവർത്തിക്കുന്നു.
ബയോമെഡിക്കൽ പ്രൊഫെഷണൽ ആയ അബിൻ ഫിലാഡൽഫിയ സീറോ മലബാർ ചർച്ച് മീഡിയ കോർഡിനേറ്ററാണ്.
ട്രെഷറർ റോജിഷ് സാമുവൽ ഫ്‌ളവേഴ്‌സ് ടിവി റീജിയണൽ കാമറ മാന് ആയി പ്രവർത്തിക്കുന്നു. എക്യൂമെനിക്കൽ മലയാളി അസോസിയേഷൻ, മാർത്തോമാ റീജിയണൽ നേതൃത്വം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തിയിട്ടുണ്ട്.

ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്ററിന്റെന്റെ മുൻ പ്രസിഡണ്ട്, ഫിലാഡൽഫിയയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ സുധ കർത്താ ആണ് വൈസ് പ്രെസ്ഡിഎന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ട്രൈസ്റ്റേറ്റ് അസോസിയേഷൻ, ഫൊക്കാന എന്നീ സംഘടനകളിൽ സജീവമായ സീനിയർ പ്രവർത്തകനാണ് സുധ കർത്താ.
ഫിലഡെഫിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് ജോയിന്റ് സെക്രെട്ടറിയായി തിരഞ്ഞെടുത്ത ജോർജ് ഓലിക്കൽ. ട്രൈസ്റ്റേറ്റ് അസോസിയേഷൻ, ഫൊക്കാന എന്നീ സംഘടനകളിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.

വീഡിയോഗ്രഫി രംഗത്തെ അതികായനാണ് ജോയിന്റ് ട്രെഷറർ
സാജു ലെൻസ്മാൻ. മലയാളി അസോസിയേഷൻ ഓഫ് ഫിലാഡെൽഫിയയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന സാജു ഫോമായിലെ സജീവ സാന്നിധ്യം കൂടിയാണ്.
മുൻ ഐ പി സി എൻ എ ജനറൽ സെക്രട്ടറി വിൻസെന്റ് ഇമ്മാനുവേൽ, അരുൺ കോവാട്ട്‌, സുമോദ് നെല്ലിക്കാല എന്നിവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments