Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഒരുമയുടെ വിജയഗാഥയുമായി ജിൻസ് മാത്യു ടീം യുണൈറ്റഡിൽ മാഗിന് വേണ്ടി ഒത്തൊരുമിച്ച്

ഒരുമയുടെ വിജയഗാഥയുമായി ജിൻസ് മാത്യു ടീം യുണൈറ്റഡിൽ മാഗിന് വേണ്ടി ഒത്തൊരുമിച്ച്

ചാക്കോ ജയിംസ്

ഹൂസ്റ്റൺ:നോർത്ത് അമേരിക്കയിൽ 4800-ത്തിലധികം അംഗങ്ങൾ ഉള്ള മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്)ന്റെ 2026 ലേക്കുള്ള ഡയറക്ടർ ബോർഡിലേക്ക് ഡിസംബർ 13ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ റോയി മാത്യു നയിക്കുന്ന ടീം യുണൈറ്റഡിൽ ജിൻസ് മാത്യു റാന്നിയും സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

ഒരു പതിറ്റാണ്ടിലേറെയായി മാഗിന്റെ ഏറ്റവും അടുത്ത കുടുംബാംഗമായ ജിൻസ് മാത്യു, സ്കൂൾ–കോളജ് വിദ്യാർത്ഥിയായിരിക്കെ സയൻസ്, നേച്ചർ ക്ലബ്, വിദ്യാർത്ഥി ,യുവജന പ്രസ്ഥാന നേതൃത്വം എന്നിവ വഴി സമൂഹത്തിന്റെ പൊതു രംഗത്തേക്ക് വന്നതാണ്.

ഹൂസ്റ്റണിൽ എത്തിയ ശേഷം ഹൂസ്റ്റൺ റാന്നി അസോസിയേഷനിൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. റാന്നി അസോസിയേഷൻ വഴി 2018ലെ കേരള പ്രളയകാലത്ത് റാന്നി ഗുഡ് സമിരിറ്റാൻ ചാരിറ്റബിൾ സൊസൈറ്റി മുഖേന സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

W.M.C പ്രൊവിൻസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജിൻസ് മാത്യു തൻ്റെ നാട്ടിലെ അധ്യാപക പാരമ്പര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേഷൻ ഹോണറിംഗ്, കേരള കലാസാംസ്കാരിക വേദി തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.

തിളക്കമാർന്ന പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ജിൻസ് മാത്യുവിന്റെ രണ്ട് തവണയായി ഉണ്ടായ റിവർസ്റ്റോൺ ഒരുമയുടെ നേതൃത്വം. പ്രസിഡൻറായി പ്രവർത്തിക്കുന്ന ഈ കാലഘട്ടത്തിൽ ഒരുമയെ കൂടുതൽ ജനകീയമാക്കി.

റിവർസ്റ്റോൺ ഹോം ഓണേഴ്‌സ് ബോർഡിലേക്ക് മലയാളി പ്രതിനിധിയെ വിജയിപ്പിച്ചു. ഒരുമയെ നോൺ പ്രോഫിറ്റ് സൊസൈറ്റിയായി മാറ്റി. ഒരുമ മെമ്പേഴ്‌സിന് ഒരുമ ബെനിഫിറ്റ് കാർഡ് വഴി തിരഞ്ഞെടുക്കപ്പെട്ട ബിസിനസ് സെന്ററുകളിൽ ഷോപ്പിംഗ് ഡിസ്‌കൗണ്ട് നടപ്പിലാക്കി. ഓണാഘോഷ പരിപാടികളിൽ നിന്നുള്ള നല്ലൊരു തുക വയനാട് ദുരന്തബാധിത പ്രദേശമായ വെള്ളാറമല ഗവ. സ്‌കൂളിലേക്ക് നേരിട്ട് നൽകി.
ഈശ്വര വിശ്വാസമുള്ള ഒരു സാധാരണ സിറിയൻ ഓർത്തഡോക്സ് ക്‌നാനായ കുടുംബാഗമായ ജിൻസ് മാത്യൂ ഉൾപ്പെടെടീം യുണ്ണെറ്റഡിൽ സമ ചിന്താഗതിക്കാരായ ഈ സ്ഥാനാർത്ഥികളെയും പാനലിനെയും വിജയിപ്പിക്കുന്നത് മാഗിനെ നല്ല ദീർഘ വീക്ഷണത്തോടെ കൊണ്ടു പോകുവാൻ പറ്റിയ ഡയറക്ടർ ബോർഡിനെ സംഭാവന ചെയ്യുവാൻ ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി സമാഹത്തിന് കഴിയും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments