Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഓർമ ഇൻ്റർനാഷണൽ "അമേരിക്ക-250", ആനന്ദത്തിൻ്റെ ആഘോഷം: സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ SIC, MD, PhD

ഓർമ ഇൻ്റർനാഷണൽ “അമേരിക്ക-250”, ആനന്ദത്തിൻ്റെ ആഘോഷം: സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ SIC, MD, PhD

(ജോർജ്ജ് നടവയൽ)

ഫിലഡൽഫിയ: ഓർമ ഇൻ്റർനാഷണൽ “അമേരിക്ക-250”, ആനന്ദത്തിൻ്റെ ആഘോഷമായിരിക്കുമെന്ന് ഇന്ത്യൻ അമേരിക്കൻ വനിതാ യുവതലമുറയുടെ തിളങ്ങുന്ന മുഖവും, ധാർമ്മിക രോഗി പരിചരണ സമർപ്പണത്തിന്റെയും വൈദ്യ പരിചരണ ലാളിത്യത്തിന്റെയും അതുല്യമായ വൈഭവത്തിന് പേരുകേട്ട റവറന്റ് സിസ്റ്ററുമായ സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ SIC, MD, PhD പറഞ്ഞു. ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ സംഘടിപ്പിച്ച സ്വീകരണമായിരുന്നു വേദി.

ഓർമ ഇൻ്റർനാഷണൽ പി ആർ ഓ മെർലിൻ അഗസ്റ്റിൻ സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിലിനെ റോസാപ്പൂ നൽകി സ്വീകരിച്ചു. ഫിലാഡൽഫിയയിലെ മലയാളി സംഘടനയായ “കല”യുടെ (കേരള ആർട്‌സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക) സ്ഥാപക പിതാവും മുൻ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരി ക്കാസ്) പ്രസിഡന്റും കമ്മ്യൂണിറ്റി നേതാവുമായ ജോർജ് മാത്യുവിനെ (CPA ഓർമ ഇൻ്റർനാഷണൽ ലീഡറും ബോർഡ് ചെയർമാനുമായ ജോസ് ആറ്റുപുറം വിശിഷ്ടാതിഥിയായി ആദരിച്ചു. ഓർമ ഇൻ്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, ഓർമ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ചെയർ ജോസ് തോമസ്, ആലീസ് ജോസ്, സ്വപ്ന സെബാസ്റ്റ്യൻ, ജോ തോമസ് എന്നിവർ ആശംസകൾ നേർന്നു. പുകളറിഞ്ഞ കലാകാരി നിമ്മീ റോസ് ദാസാണ് ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി.

ധാർമ്മിക രോഗി പരിചരണം, ഭക്തി, പരിചരണത്തിലെ ലാളിത്യം എന്നിവയിൽ മികവിന്റെ മാതൃകയായ സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ, ആതുര പരിചരണ മേഖലയിലെ മികവിലൂടെ ദൈവസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സമർപ്പിതയാണ്. ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിൻ ഫിസിഷ്യനും, ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ലൂയിസ് കാറ്റ്സ് സ്കൂൾ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ മെഡിസിൻ അസോസിയേറ്റ് പ്രൊഫസറും, ടെമ്പിൾ ഹെൽത്തിൽ മുൻ കോ-ചീഫ് പേഷ്യ ൻ്റ് എക്സ്പീരിയൻസ് ഓഫീസറുമാണ് സിസ്റ്റർ ഡോ. ജോസ്ലിൻ. പെൻസിൽ വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടി. ഫിലഡൽഫിയ മാഗസിൻ, സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിലിനെ 2023–2025 വർഷത്തിൽ, ഇന്റേണൽ മെഡിസിനിലെ മികച്ച ഡോക്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2013-ൽ, ടെമ്പിൾ യൂണിവേഴ്സിറ്റി ഫിലഡൽഫിയ കൗണ്ടി മെഡിക്കൽ സൊസൈറ്റി, ഡോ. ജോസ്ലിനെ ” വനിതാ അപ്പാദോരൈ വൈദ്യ അവാർഡ് ഫോർ ഹ്യൂമാനെസ് ഇൻ മെഡിസിൻ അവാർഡ്” നൽകി ആദരിച്ചു. ധാർമ്മികത, വൈവിധ്യം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയിലുള്ള ഡോ. ജോസ്ലിൻ്റെ ക്ലിനിക്കൽ താൽപ്പര്യങ്ങൾ; രോഗി കേന്ദ്രീകൃത പരിചരണത്തിലെ ഗവേഷണ താൽപ്പര്യങ്ങൾ; ആത്മീയ വിളിയോടുള്ള സമർപ്പണം; അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിലും (2010 മുതൽ) സൊസൈറ്റി ഓഫ് ഹോസ്പിറ്റൽ മെഡിസിനിലും (2017 മുതൽ) അംഗത്വം എന്നീ സവിശേഷതകൾ, സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിലിനെ യുവ ഇന്ത്യൻ അമേരിക്കൻ കളുടെ തിളക്കമാർന്ന മുഖമായി ഉയർത്തുന്നു. യുവ ഡോക്ടർ, ദൈവവിളിയിൽ സമർപ്പിതയായ റവറൻ്റ് സിസ്റ്റർ എന്നെല്ലാമുള്ള ഡോ. ജോസ്ലിൻ എടത്തിലിന്റെ ഐഡൻ്റിറ്റി ലോകസമാധാനത്തോടുള്ള ആഴമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു, ഈ പ്രതിബദ്ധതയിലൂടെ, ആത്മാവ്-മനസ്സ്-ശരീരം എന്ന ത്രിത്വത്തിൽ ശാന്തി പ്രസരിപ്പിക്കുവാൻ ലക്ഷ്യമിടുന്നു. ക്ലിനിക്കൽ മികവ്, ധാർമ്മിക നേതൃത്വം, ആത്മീയ കാരുണ്യം എന്നിവയുടെ അപൂർവ മിശ്രിതമാണ് സിസ്റ്റർ ഡോ. ജോസ്ലിൻ.

“ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻ കൗൺസിലിന്റെ” ദൗത്യം അമേരിക്കൻ പ്രഭാവത്തിന്, അമേരിക്കൻ മലയാളികൾ നൽകിയ വിലപ്പെട്ട സംഭാവനകളെ എടുത്തുകാണിക്കുക എന്നതാണ്. “ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ” വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വേദികളിലും അമേരിക്കൻ ജീവിതത്തിന് അമേരിക്കൻ മലയാളികൾ നൽകിയ സംഭാവനകളെ എടുത്തുകാണിക്കും. 2026 ഓഗസ്റ്റ് 15 ന് “അമേരിക്ക 250 വാർഷിക ആഘോഷങ്ങളിൽ” വൈവിദ്ധ്യമാർന്ന സാംസ്കാരിക മേളകളും കലാ സാഹിത്യ സാംസ്കാരിക മത്സരങ്ങളും രാഷ്ട്രീയ നേതൃ സംഗമവും കലാ സായാഹ്നവും അവാർഡ് നിശയും അവതരിപ്പിക്കും. അമേരിക്കയിലെ ഒന്നും രണ്ടും മൂന്നും തലമുറയിലെ മലയാളികളുടെ നേട്ടങ്ങൾ ഈ പരിപാടിയിൽ ഉയർത്തിക്കാട്ടും. രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, ആത്മീയ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, ചലച്ചിത്ര കലാകാരന്മാർ, കായികതാരങ്ങൾ, ശാസ്ത്രജ്ഞർ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തിയ അമേരിക്കൻ മലയാളികളെയും അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments