Friday, January 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകനത്ത പ്രത്യാഘാതം നേരിടേണ്ടി വരും, ട്രംപിന്റെ അധിക തീരുവ ‘അടി’യില്‍ ട്രൂഡോയുടെ ‘തിരിച്ചടി’

കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും, ട്രംപിന്റെ അധിക തീരുവ ‘അടി’യില്‍ ട്രൂഡോയുടെ ‘തിരിച്ചടി’

ന്യൂഡല്‍ഹി : അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കടുത്തഭാഷയില്‍ തിരിച്ചടിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ മാര്‍ച്ച് നാലിനു നിലവില്‍ വരുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനാവശ്യമായി തീരുവ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ എതിര്‍ക്കുമെന്നും യുഎസ് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രൂഡോ മുന്നറിയിപ്പ് നല്‍കിയത്.

”അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് ഒഴിവാക്കാനുള്ള നടപടി കാനഡ സ്വീകരിക്കും. അനാവശ്യമായി തീരുവ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ എതിര്‍ക്കും. ഭരണകൂടവും ജനങ്ങളും അധിക നികുതി നയത്തെ വിലയിരുത്തുന്നുണ്ട്” ട്രൂഡോ പറഞ്ഞു.

ലഹരിക്കായി ദുരുപയോഗിക്കുന്ന ഫെന്റനൈല്‍ യുഎസിലേക്ക് അനധികൃതമായി വരുന്നുണ്ടെന്ന ആശങ്കയാണ് അധിക നികുതി ഏര്‍പ്പെടുത്തിയതിനു പിന്നില്‍. ഈ വിഷയത്തില്‍ കാനഡയ്ക്കും ആശങ്കയുണ്ടെന്നു ട്രൂഡോ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments