Friday, January 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു

കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു

പി.പി ചെറിയാൻ

ഡാളസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാളസ് കേരള അസോസിയേഷനും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവെച്ചു. ജനുവരി 31 ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റി നിശ്ചയിച്ചത്.

മാറ്റിവെച്ച സെമിനാർ ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. ഗാർലൻഡിലെ കെ.എ.ഡി/ഐ.സി.ഇ.സി ഹാളിൽ വൈകുന്നേരം 4 മണി മുതൽ 5:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു
മൻജിത് കൈനിക്കര ( സെക്രട്ടറി) 972 679 8555

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments