Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica"കാദീശ്" ആൽബം വൻ വിജയം

“കാദീശ്” ആൽബം വൻ വിജയം

ന്യൂജേഴ്‌സി : മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരി ബഹു: റവ ഫാ ഡോ ബാബു കെ മാത്യു അച്ചൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ തിരുമനസിന്റെ അനുഗ്രഹാശംസകളോടുകൂടി “സഹോദരൻ” പദ്ധതിയുടെ ഭാഗമായി 2023 ‘ഇൽ തുടക്കം കുറിച്ച “കാദീശ്” ഭക്തി ഗാന ആൽബം വൻ വിജയമായി

2024 ഒക്ടോബർ മാസം പരിശുദ്ധ ബാവാതിരുമേനിയുടെ മഹനീയ കാർമീകത്വത്തിൽ സൈന്റ്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ നാല്പതാം വാർഷീകാഘോഷത്തോടനുബന്ധിച്ചാണ് “കാദീശ്”ആൽബം പ്രകാശനം ചെയ്തത്
സഹോദരൻ പദ്ധതിയുടെ ഭാഗമായി കാദീശ് ആൽബത്തിൽ നിന്നുള്ള എല്ലാ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കായുള്ള സാമ്പത്തിക സഹായം എന്ന ലക്ഷ്യത്തിലാണ് ശേഖരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി കാദീശ് ആൽബത്തിന്റെ വിതരണവും സഹോദരൻ പദ്ധതിക്കായുള്ള ധനശേഖരണവും നടത്തി വരികയായിരുന്നു .

ദൈവത്തിന്റെ അളവറ്റകൃപയാൽ ഏകദേശം പന്ത്രണ്ടു ലക്ഷത്തിൽ പരം രൂപ ഇത് മുഖാന്തിരം സമാഹരിക്കുകയും പരുമല കാൻസർ സെൻട്രലിലെ രോഗികളുടെ സാമ്പത്തിക സഹായത്തിനായി പരിശുദ്ധ ബാവാ തിരുമേനിയെ ഈ തുക മൂന്ന് പ്രാവശ്യമായി ഏല്പിക്കുകയും ചെയ്തതായി ബഹു: ബാബു കെ മാത്യു അച്ചൻ അറിയിച്ചു .

മൂന്നാം ഘട്ടത്തിൽ പിരിഞ്ഞു കിട്ടിയ നാലു ലക്ഷം രൂപയുടെ ചെക്ക് സെപ്റ്റംബർ 29 ആം തീയതി പ. ബാവാ തിരുമേനിയെ ഏല്പിച്ചു കൊണ്ട് കാദീശ് ആൽബത്തിന്റെ ധനശേഖരണത്തിന് സമാപ്തി കുറിച്ചു

ബഹു. ബാബു കെ മാത്യു അച്ഛന്റ്റെ ഭക്തിഗാന ആൽബങ്ങളിൽ നാലാമത്തെ കലാസൃഷ്ടിയാണ് കാദീശ് ആൽബം. മറ്റു ഗാനസമാഹാര ആൽബങ്ങൾ “അത്താണി”, “ആരാധ്യൻ” , “ആശിഷമാരി” എന്നിവയാണ് . മേൽ പറഞ്ഞ നാലു ആൽബങ്ങളും മ്യൂസിക്, ട്യൂൺ നൽകി സംവിധാനം ചെയ്തത് പ്രമുഖ കലാകാരനും, മാരാമൺ കൺവൻഷനിൽ മ്യൂസിക് ഡയറക്ടറായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ജോസി പുല്ലാട് എന്ന അതുല്യ പ്രതിഭയാണ്

കാദീശ് ഭക്തിഗാന ആൽബത്തിന്റെ ധന ശേഖരണത്തിൽ ആത്മാർഥമായി സഹകരിച്ചു സംഭാവനകൾ നൽകി ഈ മഹനീയ സംരംഭത്തെ വൻ വിജയമാക്കിയ എല്ലാ സുമനസുകൾക്കും ദൈവനാമത്തിൽ നന്ദിയും സ്നേഹവും ബഹു : റവ ഫാ ഡോ ബാബു കെ മാത്യു അച്ചൻ അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments