ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു. ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡ് ടൗണിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി കാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങളും ആക്രമണ കാരണവും പുറത്തുവന്നിട്ടില്ല.
‘ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചതിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറയുന്നു. ദുഃഖിതരായ ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാനായി ഞങ്ങൾ പ്രാദേശിക കമ്യൂണിറ്റി അസോസിയേഷൻ വഴി അടുത്തബന്ധം പുലർത്തിവരികയാണ്’- ഇന്ത്യൻ എംബസി എക്സ് പോസ്റ്റിൽ കുറിച്ചു.