Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാനേഡിയൻ നെഹ്‌റു ട്രോഫിയുടെ ഇന്റർനാഷണൽ കണ്‍വെന്‍ഷന്‍

കാനേഡിയൻ നെഹ്‌റു ട്രോഫിയുടെ ഇന്റർനാഷണൽ കണ്‍വെന്‍ഷന്‍

ബ്രാംപ്ടൺ – IBRF ( ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ ) കുട്ടനാടൻ റീജിയൻ യോഗം ആലപ്പുഴ ജില്ലയിലെ വീയപുരം ആശ്വാസ കേന്ദ്രത്തിൽ കൂടി .കഴിഞ്ഞ 16 വർഷമായി ക്യാനഡയിൽ മുടക്കംകൂടാതെ സംഘടിപ്പിച്ചു വരുന്ന കനേഡിയൻ നെഹ്റുട്രോഫിയുടെ മുഖ്യ സംഘാടകൻ ശ്രീ .കുര്യൻ പ്രക്കാനത്തി യോഗം സ്വീകരണം നൽകി . ശ്രീ .അജിത്ത് പാണ്ടനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ വള്ളംകളി മേഖലയിലെ നിരവധി പേർ പങ്കെടുത്തു .

നെഹ്രുട്രോഫി എക്സിക്യു്ട്ടീവ് അംഗങ്ങളായ ശ്രീ .പ്രണവം ശ്രീകുമാർ , ശ്രീ .സന്തോഷ് എന്നിവരും കാരിച്ചാൽ ,പായിപ്പാട് , ജവഹർ തായങ്കരി, ചെറുതന ,പുളിങ്കുന്ന് ,നടുഭാഗം ,നിരണം ,വീയപുരം ,കരുവാറ്റ , ആയാപറമ്പ് പാണ്ടി ,തുടങ്ങിയ ചുണ്ടൻ വള്ളങ്ങളെ പ്രതിനിധീകരിച്ച് എത്തിയവരും അജിൽ പുന്നത്ര പുരയ്‌ക്കൽ ,വിനോദ് ഐറിസ് ,വർഗ്ഗീസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

യോഗത്തിൽ IBRF ഗ്ലോബൽ പ്രസിഡണ്ടും കാനേഡിയൻ വള്ളംകളിയുടെ സംഘടകനുമായ ശ്രീ .കുര്യൻ പ്രക്കാനത്തെ പൊന്നാട അണിയിച്ച് ആദരിച്ചു .കനേഡിയൻ നെഹ്‌റു ട്രോഫിയുടെ രണ്ടാമത്തെ ഇന്റർനാഷണൽ കൺവെൻഷാനോട് അനുബന്ധിച്ച ചടങ്ങിൽ വള്ളംകളി ലോകത്തെ പ്രമുഖർ പങ്കെടുത്തു.ലോകം മുഴുവൻ ഉള്ള വള്ളംകളി മേഖലയിലെ വള്ളംകളി സംഘടനകൾ ,ക്ലബ്ബ്കൾ , വള്ളംകളി സമിതികൾ , കളിവള്ളങ്ങൾ, തുഴച്ചിൽ താരങ്ങൾ ,കളിവള്ള നിർമ്മാണ തൊഴിലാളികൾ, വള്ളംകളി വിവരണക്കാർ , സോഷ്യൽ മീഡിയ വള്ളംകളി ഗ്രൂപ്പുകൾ അങ്ങനെ ഈ രംഗത്തെ ഒട്ടാകെ ഒരു ലോകോത്തര സംഘടനയുടെ കൊടിക്കീഴിൽ കൊണ്ടുവരികയും വള്ളംകളി മേഖല നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ആഗോള സംഘടനയാണ് IBRF ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ .

വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ Meet& Greet മീറ്റിങ്ങുകൾ സംഘടിപ്പിച്ച് അടുത്ത വള്ളംകളി സീസണിന് മുൻപായി IBRF ( ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ വള്ളംകളി ലോകത്തു കൂടുതൽ സജ്ജമാകുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ അന്താരാഷ്ട്ര കൺവെന്ഷന് എല്ലാ ആശംസകളും ശ്രീ കുര്യൻ പ്രക്കാനത്തെ നേരിട്ട് അറിയിച്ചു.

കാനേഡിയൻ നെഹ്‌റു ട്രോഫിയുടെ ഇന്റർനാഷണൽ കൺവെന്ഷന്റെ സ്പോൺസർമാരായ കമൽ ജോഹൽ, ജെഫിൻ വലയിൽ അരുൺ ശിവകുമാർ, ബിനു ജോഷു ടി വി എസ്‌ തോമസ് എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി യോഗേഷ് ഗോപകുമാർ അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments