Connecticut ലുള്ള മലയാളികളുടെ ശബ്ദമാകാൻ, അവരുടെ ഹൃദയത്തുടിപ്പു നെഞ്ചിലേറ്റിക്കൊണ്ട്, അവരുടെ ആശയങ്ങളും, ആഗ്രഹങ്ങളും പങ്കു വെക്കാനും നടപ്പിലാക്കാനും പറ്റുന്ന ഒരു വേദി ആക്കി KACT യെ മാറ്റുക എന്ന ദീർഘ വീക്ഷണവുമായി, നാൻസി ആന്റണി യുടെയും, റോണി ജോസഫിന്റെയും നേതൃത്വത്തിൽ, Team Jalakam 2026 KACT executive panel ലേക്ക് മത്സരിക്കുകയാണ്.
KACT യെ മലയാളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരു സ്ഥലം ആക്കി മാറ്റുക എന്നതാണ് ജാലകത്തിലൂടെ വിഭാവനം ചെയ്യുന്നത്. പുതിയ തലമുറയുടെ നേതൃശേഷിയും വ്യക്തിവികസനവും, കലാസാംസ്കാരിക കൂട്ടായ്മയും, കമ്മ്യൂണിറ്റിക്കു വേണ്ടുന്ന സഹായങ്ങളും, മാർഗനിർദേശങ്ങളും ആണ് ടീം ജാലകത്തിന്റ ലക്‌ഷ്യം. കൃഷിയിൽ ഊന്നിയുള്ള കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും ടീം ജാലകത്തിന്റെ കാഴ്ചപ്പാടിൽ ഉണ്ട്
വ്യക്തമായ കാഴ്ചപ്പാടുള്ള, ആശയങ്ങളെ നടപ്പിലാക്കാൻ കഴിവുള്ള, സാമൂഹിക സേവനത്തിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുള്ള പ്രബുദ്ധരായ ഒരു leadership ടീം അന്ന് ജാലകത്തിന്റെ മാറ്റുരക്കുന്നത്.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കോളേജിലേക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്ന സംഘടനകൾ ആയി ചേർന്ന് പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് പ്രസിഡന്റ് സ്ഥാനാർഥി, നാൻസി ആന്റണിക്ക്. KACT യിലെ യുവതലമുറയെ വാർത്തെടുക്കാനും, അവർക്കുള്ള മാർഗനിർദേശങ്ങളും, നേതൃപാടവും ഉറപ്പാക്കാനും നാൻസി യുടെ ശക്തമായ നേതൃത്വം KACT ക്കു ഒരു മുതൽക്കൂട്ടായിരിക്കും.
സാമൂഹ്യപ്രവർത്തനം തന്റെ കർമ മണ്ഡലം എന്ന് ഉറച്ചു വിശ്വസിക്കുകയും അത് ജീവതപസായി കൊണ്ട് നടക്കുന്ന റോണി ജോസഫ് എല്ലാവര്ക്കും സുപരിചിതനായ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആണ്.
ദൃഢനിശ്ചയവും, അർപ്പണബോധവും കൈമുതലായുള്ള സൗമ്യ രമേശ്,CT മലയാളീ കല സാംസ്‌കാരിക മേഖലയിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ്. ജനറൽ സെക്രട്ടറി സ്ഥാനാർഥി എന്ന നിലയിൽ, സൗമ്യ KACT യെ ഒരു കമ്മ്യൂണിറ്റിഹ്ബ് ആക്കാനുള്ള ഉദ്യമത്തിൽ ആണ്.
തന്റെ ബിസിനസ് തിരക്കിനിടയിലും കമ്മ്യൂണിറ്റി ക്കു വേണ്ടി സമയം മാറ്റി വയ്ക്കുന്ന മഞ്ജു രവി, ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു. മുൻ ബോർഡ് മെമ്പർ എന്ന നിലയിൽ, മഞ്ജു സുപരിചിതയാണ്.
ആർട്സ് ക്ലബ് സെക്രട്ടറി ആയി മത്സരിക്കുന്ന രജനി സുബ്രമണ്യൻ, കല മേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഒരു വ്യക്തി ആണ് . ജോയിന്റ് ആർട്സ് ക്ലബ് സെക്രട്ടറി അഞ്ജു മോഹൻ, കല സാംസകാരിക മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. യുവതലമുറയുടെ മുഖമായ, പ്രതീക്ഷയായ നമിത് സനൽ, treasurer ആയി മല്സരിക്കുന്നു.
Team Jalakam connnecticut മലയാളീ സമൂഹത്തിന്റെ ഒരു പ്രതീക്ഷ മാത്രമല്ല – CT മലയാളികൾക്കു ഒരു ഉണർവ് കൊടുക്കാൻ,ആഘോഷങ്ങൾക്കപ്പുറം, എല്ലാവരുടേയും വളർച്ചയിലും, ആവശ്യങ്ങളിലും ഒരു തണലേകാൻ കെല്പുള്ള ഒരു നന്മരം ആയി മാറാനുള്ള ഒരു ഉദ്യമം ആണ്. ഈ ജാലകം തുറക്കുമ്പോൾ, കാണുന്ന കാഴ്ച മനോഹരമാണ് – ഓരോ മലയാളിയെയും നെഞ്ചോട് ചേർത്ത് പിടിച്ചു, അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ കഴിവുള്ള, ആത്മാർത്ഥതയും അർപ്പണബോധമുള്ള ഒരു സൗഹൃദ കൂട്ടായ്മയാണ്. ഈ “ജാലകത്തിലൂടെ” ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാം, ചർച്ചകൾക്കും, സഹകരണത്തിനും മുൻതൂക്കം കൊടുക്കാം. നല്ല കാഴ്ചകൾക്കായി നമുക്ക് കൈക്കോർക്കാം – മലയാളീ സമൂഹത്തിനു മാത്രമല്ല, നമ്മൾ ജീവിക്കുന്ന കമ്മ്യൂണിറ്റിക്കു മുതൽക്കൂട്ടായി മാറാം.
അതേ… ടീം ജാലകം ഇതിനകം തന്നെ കണക്റ്റിക്കട്ട് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി കഴിഞ്ഞു — ഒരു ഉണർവായി, ഒരു പ്രതീക്ഷയായി, പുതിയ വഴികൾ തുറക്കുന്നൊരു തരംഗമായ്.



