ബൈജു ആലപ്പാട്ട് (KCCNA PRO)
ജോർജിയ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYLNA) 2025 സമ്മിറ്റ്, സംഘടനയുടെ ചരിത്രത്തിൽ ഒരു വലിയ മൈൽസ്റ്റോൺ ആയി മാറാൻ ഒരുങ്ങുകയാണ്. ഇതുവരെ നടത്തിയ ഏറ്റവും വലിയ സമ്മിറ്റ് ആയാണ് ഈ സമിറ്റിന് ഒരുക്കം നടക്കുന്നത്. 350-ത്തിലധികം രജിസ്റ്റർ ചെയ്ത യുവജനങ്ങൾ പങ്കെടുക്കുന്ന ഈ സമ്മിറ്റ് ഡിസംബർ 19 മുതൽ 22 വരെ ജോർജിയായിലെ Cohutta Springs Retreat Center-ൽ നടക്കും. സംഘടനയുടെ പ്രസിഡന്റ് ചിക്കാഗോയിൽ നിന്നുള്ള അൽവിൻ പിണർക്കയിൽ നയിക്കുന്ന ഊർജ്‌ജവസ്വലരായ ടീമിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന , സമ്മിറ്റിനെക്കുറിച്ചുള്ള പ്രതീക്ഷ വളരെ ഉയരങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്. സമ്മിറ്റിന്റെ രജിസ്ട്രേഷൻ വെറും 7–8 മിനിറ്റിനുള്ളിൽ പൂർത്തിയായത്, KCYLNA-യുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിച്ചു .
ഇത് യുവജനങ്ങളിലെ പുതുതായി ഉണർത്തുന്ന ആവേശവും സംഘടനയോടുള്ള ശക്തമായ അഭിനവേശവും തെളിയിക്കുന്നു. ഈ സമ്മിറ്റിൽ നടാടെ അവതരിപ്പിക്കുന്ന നിരവധി പരിപാടികൾ അവതരിപ്പിക്കപ്പെടും. സ്റ്റേജിൽ “ബാറ്റിൽ ഓഫ് ദ സിറ്റീസ്” മത്സരവും, 12 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിനായി മത്സരിക്കുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റും സംഘടിപ്പിക്കപ്പെടും. ഈ പരിപാടികൾ പങ്കാളികളിൽ ഐക്യബോധവും, ആരോഗ്യകരമായ മത്സരം, നേതൃത്വം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ആത്മീയതക്കും നേതൃത്വവികസനത്തിനും പുറമേ, സമ്മിറ്റ് സിപ്പ്-ലൈനിംഗ്, കാനോയിംഗ്, പോൻടൂൺ ബോട്ട് സവാരി, 360 ഡിഗ്രി ഫോട്ടോ ബൂത്ത്, പ്രൊഫഷണൽ ഫോട്ടോ ബൂത്ത്, ഹെന്ന ആർട്ടിസ്റ്റുകൾ തുടങ്ങിയ വിപുലമായ യൂത്ത് ട്രെന്ഡിനുനനുസരിച്ചുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നു. ഇതോടെ പങ്കെടുക്കുന്നവർക്ക് സമഗ്രവും ആവിസ്സ്മരണീയവുമായ അനുഭവം ഉറപ്പാക്കുന്നു. KCYLNA എക്സിക്യൂട്ടീവ് കമ്മിറ്റി യുവജനങ്ങളുടെ ശക്തമായ തിരിച്ചുവരവിനെ അഭിമാനത്തോടെ കാണുന്നു.
റെക്കോർഡ്-ബ്രേക്കിംഗ് പങ്കാളിത്തവും നവീനമായ പരിപാടികളുമായ KCYLNA സമിറ്റ് 2025, KCYLNA ചരിത്രത്തിലെ ഏറ്റവും വലിയ, സമ്മിറ്റ് ആകാൻ സജ്ജമാണെന്ന് സംഘാടകർ അറിയിച്ചു. ഈ ചരിത്രപരമായ സമ്മിറ്റിൽ KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും KCCNA യുടെ ഭാവി വളർച്ചയിലേക്ക് കുതിക്കുവാൻ തയ്യാറെടുക്കുന്ന പ്രിതിഭാധനരായ യുവജനങ്ങൾക്ക് മാർഗനിർദേശവും പ്രോത്സാഹനവും പിന്തുണയും നൽകുവാൻ പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു. KCYLNA എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇവരാണ് .അൽവിൻ പിണർക്കയിൽ പ്രസിഡന്റ്, സ്നേഹ പാലാപ്പുഴമറ്റം സെക്രട്ടറി,ഷെറിൽ ചെറുകര (വൈസ് പ്രസിഡന്റ്), താരാ കണ്ടാരപ്പള്ളിയിൽ (ജോയിന്റ് സെക്രട്ടറി), മിഷേൽ പറമ്പേട്ടു (ട്രഷറർ) . റീജിയണൽ വൈസ് പ്രസിഡന്റുമാർ: കെവിൻ ഭഗവതികുന്നേൽ (Northeast), ടോബി കൈതക്കോട്ടിയിൽ (Midwest), ജെസ്ലിൻ മൂശ്ശപ്പറമ്പിൽ (Southeast), റൈന കാരക്കാട്ടിൽ (Texas), ജോസഫ് പുതിയിടം (West Coast).



