Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകെ.സി.സി.എൻ.എ. കൺവൻഷൻ രജിസ്‌ട്രേഷന്‍ ഒക്ടോബർ 24 വെള്ളിയാഴ്ച

കെ.സി.സി.എൻ.എ. കൺവൻഷൻ രജിസ്‌ട്രേഷന്‍ ഒക്ടോബർ 24 വെള്ളിയാഴ്ച

ബൈജു ആലപ്പാട്ട്. KCCNA PRO

ഡാളസ്: വടക്കേ അമേരിക്കയിലെ ക്നാനായ സമുദായം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ 2026 ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻറെ രെജിസ്ട്രേഷൻ ഒക്ടോബർ 24 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (സെൻട്രൽ ടൈം) ആരംഭിക്കുമെന്ന് കെ.സി.സി.എൻ.എ ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു. ഓംനി ഹോട്ടലിലെ റൂമുകൾ പരിമിതമായതിനാൽ, പ്രത്യേകിച്ച് ഡബിൾ/ക്വീൻ റൂമുകൾ, പണം അടച്ച ക്രമത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നതാണ്.

ഓംനി ഹോട്ടലിലെ എല്ലാ റൂമുകളും ബുക്ക് ചെയ്യപ്പെട്ടാൽ, ഏകദേശം 5 മിനിറ്റ് നടന്ന് എത്താവുന്ന ദൂരത്തിലുള്ള മറ്റൊരു ഹോട്ടൽ ഓവർഫ്ലോ ഹോട്ടലായി നിശ്ചയിച്ചിട്ടുണ്ട്. പ്രധാന ഹോട്ടലിലെ റൂം ഉറപ്പാക്കാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് പെയ്മെന്റ് പൂർത്തിയാക്കുവാൻ കെ.സി.സി.എൻ.എ പ്രസിഡന്റ്‌ ജെയിംസ് ഇല്ലിക്കലും കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിലും ആഹ്വാനം ചെയ്തു .

രെജിസ്ട്രേഷൻ ചെയ്യേണ്ട ലിങ്ക്: Visit https://convention.kccna.com/

ആയിരത്തിനുമുകളിൽ ഫാമിലി രെജിസ്ട്രേഷൻ പ്രതീക്ഷിക്കുന്ന കൺവെൻഷന്റെ രെജിസ്ട്രേഷൻ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കരുതുന്നു.

കെ.സി.സി.എൻ.എ കൺവെൻഷൻ കേവലം ഒരു പരിപാടി മാത്രമല്ല — അത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകിച്ച് നമ്മുടെ യുവതലമുറയെയും ഒരുമിച്ച് ബന്ധിപ്പിച്ച് ആഘോഷങ്ങൾ പങ്കിടാനും അനശ്വരമായ ഓർമ്മകൾ സൃഷ്ടിക്കാനും സഹായിക്കുന്ന ഒരു മഹത്തായ വേദിയാണെന്ന് കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് കമ്മറ്റി ഓർമ്മിപ്പിച്ചു. ജെയിംസ് ഇല്ലിക്കൽ (ഫ്ളോറിഡ) പ്രസിഡണ്ട് , സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക് ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് , വിപിൻ ചാലുങ്കൽ (ചിക്കാഗോ) ജനറൽ സെക്രട്ടറി, സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയിൽ (ഹൂസ്റ്റൺ) ട്രഷറർ, ജേക്കബ് കുസുമാലയം(ന്യൂ യോർക്ക്) വൈസ് പ്രസിഡണ്ട് ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റലാന്റ) ജോയിന്റ് ട്രെഷറർ എന്നിവരാണ് KCCNA യ്ക്ക്നേ തൃത്വം നൽകുന്നത് .

ഇവരെ കൂടാതെ റീജിയണൽ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്സ് മാത്യു മാപ്പളശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി ), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക് ), ഗോഡ്വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടൺ ), ജോ മാനുവൽ മരങ്ങാട്ടിൽ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേൽ (കാനഡ) , വിമൻസ് ഫോറം നാഷണൽ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആൽവിൻ പിണർക്കയിൽ (ചിക്കാഗോ) , യുവജനവേദി നാഷണൽ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്പിരിച്യുൽ ഡയറക്ടർ റെവ. ഫാ.ബോബൻ വട്ടംപുറത്ത് (സാൻ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് കമ്മറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments