Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് റ്റാമ്പാ ബേ എക്യൂമിനിക്കലിന്റെ ക്രിസ്തുമസ് ആഘോഷം ഞായറാഴ്ച

കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് റ്റാമ്പാ ബേ എക്യൂമിനിക്കലിന്റെ ക്രിസ്തുമസ് ആഘോഷം ഞായറാഴ്ച

സജി കരിമ്പന്നൂര്‍, സെക്രട്ടറി(KCAOTB)

കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് റ്റാമ്പാബേ എക്യൂമിനിക്കലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഫ്‌ളോറിഡായിലുള്ള ഒട്ടുമിക്ക എപ്പിസ്‌ക്കോപ്പല്‍ ദേവാലയങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാല്‍നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംഘടന അമേരിക്കന്‍ എക്യൂമിനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കു തന്നെ ഒരു മാതൃകയാണ്.

ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ലോക ശാന്തിക്കും, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേള്‍ഡ് പ്രെയറിനും അടക്കം നിരവധി കര്‍മ്മപരിപാടികള്‍ക്ക് സംഘടന നേതൃത്വം കൊടുക്കുന്നു.
യുദ്ധഭീക്ഷണി, മതവിദ്വേഷം, മഹാമാരി, എന്നിവയൊക്കെ വര്‍ദ്ധിച്ചുവരുന്ന ഈ സമയത്ത്, സഭകള്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിച്ച്, സമൂഹത്തിന് ശക്തമായ സാക്ഷ്യം നല്‍കുന്നതിന്, KCAOTB എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട്.

ഡിസംബര്‍ 7 ഞായറാഴ്ച 3 മണിക്ക് സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ദേവാലയഹാളില്‍ (5501 വില്യംസ് റോഡ്, സെഫ്‌നര്‍, ഫ്‌ളോറിഡ, 33584) വച്ച് പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തിക്കൊണ്ട് അസോസിയേഷന്‍ പ്രസിഡന്റ് റവ.തോമസ് ചാക്കോ അടക്കമുള്ള വിവിധ സഭാ പുരോഹിതന്‍മാര്‍ നിര്‍വ്വഹിക്കും .

ഹ്യൂസ്റ്റനിൽ നിന്നുള്ള റവ. ഫാദർ ജെക്കു സക്കറിയ ചരിവുപറമ്പിൽ ക്രിസ്മസ് സന്ദേശം നൽകും.

ക്രിസ്തുമസിന്റെ നന്മ സന്ദേശം പകരുന്ന ഈ ഒത്തുചേരലില്‍, ആത്മീയതയും കലാഭിരുചിയും ചേര്‍ന്ന നിരവധി പരിപാടികള്‍ അരങ്ങേറും.

സൃഷ്ടിപരമായ സ്‌കിറ്റുകള്‍, നാല്‍പതോളം പേര്‍ ഒരുമിക്കുന്ന ഹൃദയസ്പര്‍ശിയായ ഗോസ്പല്‍ നാടകം, വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന സമ്പുഷ്ടമായ ക്വയറുകള്‍, തുടങ്ങിയവ സംഗീതമായി മനസില്‍ നിറയും.

പരമ്പരാഗത കേരള സംസ്‌കാരത്തിന്റെ, കോട്ടയം ശൈലിയിലുള്ള പൈതൃകം മിഴിവാര്‍ന്ന ‘പരിചമുട്ടുകളി’, ക്‌നാനായ സമുദായത്തിന്റെ സമന്വയ സൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്ന, ‘മാര്‍ഗ്ഗംകളി’ തുടങ്ങിയവ, ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയാണ്.

എല്ലാത്തിനുമുപരിയായി, തിരുപ്പിറവിയുടെ സ്‌നേഹവും, സമാധാനവും, പ്രത്യാശയും, വിളിച്ചോതുന്ന, വൈദീക സന്ദേശങ്ങള്‍ വിശ്വാസ ഹൃദയങ്ങളില്‍ ദീപ്തി പകരും.

പരിപാടികളുടെ തല്‍സമയ പ്രക്ഷേപങ്ങള്‍ വിവധ മീഡിയാകള്‍ നടത്തും .

അനുഗ്രഹീത നിമിഷങ്ങളുടെ ഒരു മനോഹര സമാഹാരമായിരിക്കും ഈ വര്‍ഷത്തെ എക്യൂമിനിക്കള്‍ പരിപാടികള്‍ എന്നതില്‍ സംശയമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments