Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരള സെന്റർ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ അവാർഡ് നൽകി ആദരിക്കുന്നു

കേരള സെന്റർ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ അവാർഡ് നൽകി ആദരിക്കുന്നു

ന്യൂയോർക്ക് ∙ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ അവാർഡ് നൽകി ആദരിക്കുന്നതിന് തിരഞ്ഞെടുത്തു. ഒക്ടോബർ 25ന് 5:30ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് വാർഷിക അവാർഡ്ദാന ചടങ്ങിൽവച്ച് ഇവരെ ആദരിക്കും. അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കന്മാർ ഈ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കും.

‘പ്രഗൽഭരും സമൂഹനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ അമേരിക്കൻ മലയാളികളെ കേരള സെന്റർ 1992 മുതൽ ആദരിച്ചുവരുന്നു. എല്ലാ വർഷവും അവാർഡ് നോമിനികളെ ക്ഷണിക്കുകയും അവരിൽനിന്ന് ഓരോ കറ്റഗറിയിലെ ഏറ്റവും യോഗ്യരായവരെ അവാർഡ് കമ്മിറ്റി എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ വർഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വർഷങ്ങളിലെപോലെ പ്രതിഭാസമ്പന്നർ തന്നെയാണ്’ – കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.

‘സ്വന്തം പ്രവർത്തനരംഗത്ത് പ്രതിഭ തെളിയിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളെ ആദരിക്കുന്നതിൽ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണെന്നും’ ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്കരൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. വർക്കി ഏബ്രഹാം, ഡെയ്സി പി. സ്റ്റീഫൻ, മേരിലിൻ ജോർജ് എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങൾ.

ഇൻസ്‌പെക്ടർ ഷിബു മധു – ഗവൺമെന്റ് ആൻഡ് പബ്ലിക് സർവീസ്‌, കോശി ഓ. തോമസ് – കമ്മ്യൂണിറ്റി സർവീസ്, പ്രിസില്ല സാമുവൽ – നഴ്സിങ്, ദിയ മാത്യൂസ് – ലീഗൽ സർവീസ്, ജയൻ വർഗീസ് – പ്രവാസി മലയാള സാഹിത്യം, നന്ദിനി മേനോൻ – എജ്യുക്കേഷൻ, ജൊഹാറത്ത് കുട്ടി – എൻജിനീയറിങ് എന്നിവരെയാണ് ആദരിക്കുന്നത്.

ഡോ.സുരേഷ് കുമാർ ആണ് ഈ വർഷത്തെ മുഖ്യപ്രഭാഷകൻ. കഴിഞ്ഞ മുപ്പത്തിരണ്ട് വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 190 – ഓളം അമേരിക്കൻ മലയാളികൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അത്താഴ വിരുന്നും ഉണ്ടായിരിക്കും. പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് സീറ്റ് റീസർവ് ചെയ്യാൻ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോൺ 516 358 2000, email: [email protected].
കൂടുതൽ വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാൻ, പ്രസിഡന്റ്: 516 503 9387, രാജു തോമസ്, സെക്രട്ടറി, 516 434 0669, ജി. മത്തായി, പ്രോഗ്രാം ചെയർമാൻ, 516 816 4915.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments