Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് : നടൻ ദിലീപിന് വീണ്ടും തിരിച്ചടി.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് : നടൻ ദിലീപിന് വീണ്ടും തിരിച്ചടി.

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാർ, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.

നേരത്തെ സിംഗിൾ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഹർജി നിരസിച്ചതിന് പിന്നാലെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. അതേസമയം സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments