Tuesday, December 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകൊപ്പേൽ സെന്റ്. അൽഫോൻസാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി , ലീജിയൻ ഓഫ് മേരി...

കൊപ്പേൽ സെന്റ്. അൽഫോൻസാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി , ലീജിയൻ ഓഫ് മേരി സംഘടനകൾ ഒരുക്കിയ സംയുക്ത ഡ്രാമ ‘നല്ലിടയൻ’ നാടകം ശ്രദ്ധേയമായി

മാർട്ടിൻ വിലങ്ങോലിൽ

കൊപ്പേൽ / ടെക്‌സാസ് : സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും വർണ്ണാഭവുമായി.
ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘നല്ലിടയൻ’ എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി മാറി.

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും (St. Vincent DePaul Society) ലീജിയൻ ഓഫ് മേരിയും (Legion of Mary) സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേർന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പിന്നണിയിൽ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടർ), സജേഷ് അഗസ്റ്റിൻ (റെക്കോർഡിംഗ് & മിക്സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്കറിയ ജേക്കബ് (സംഗീതം) എന്നിവർ പ്രവർത്തിച്ചു. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോസഫ് കുര്യൻ (സാജു കാര്യമ്പുഴ) എന്നിവരായിരുന്നു നാടകത്തിന്റെ കോർഡിനേറ്റർമാർ. ഇടവകയിലെ തന്നെ മുതിർന്നവരും കുട്ടികളും അടങ്ങുന്ന വൻ കലാകാരനിരയാണ് നാടകത്തിൽ വേഷമിട്ടത്.

അമേരിക്കയിലെ നാടകവേദികളിൽ പ്രശസ്തനായ ബെന്നി മറ്റക്കരയും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാൻസിസ് സെബാസ്റ്റിനും അഭിനയത്തികവുകൊണ്ട് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്കു വേണ്ടി പ്രസിഡന്റ് ഡേവിസ് വിനോദ്, സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവരും, ലീജിയൻ ഓഫ് മേരിക്കു വേണ്ടി പ്രസിഡന്റ് സെലിൻ ആലുങ്കൽ, സെക്രട്ടറി മഞ്ജു പോൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകുന്നു

തിരുപ്പിറവിയുടെ സന്ദേശവും സ്നേഹവും പങ്കുവെച്ച ഫാമിലി ഡേ ആഘോഷങ്ങളിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. സ്നേഹവിരുന്നോടെയും വിവിധ കലാപരിപാടികളോടെയും നടന്ന ഈ സംഗമം ഇടവകാംഗങ്ങൾക്കിടയിലെ ഐക്യവും സന്തോഷവും വിളിച്ചോതുന്നതായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments