Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേണ്‍ ഒന്റാരിയോ വാര്‍ഷിക പൊതുയോഗം നടത്തി

ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേണ്‍ ഒന്റാരിയോ വാര്‍ഷിക പൊതുയോഗം നടത്തി

ക്നാനായ കത്തോലിക്ക കോൺഗ്രസ് Western Ontarioയുടെ വാർഷിക പൊതുയോഗം ഒക്ടോബർ 26-ന് (ഞായറാഴ്ച) ക്നായി തൊമ്മൻ പാരിഷ് ഹാൾ ലണ്ടനിൽ സംഘടിപ്പിച്ചു. സമ്മേളനത്തിന് പ്രസിഡണ്ട് ഫെബി തൈക്കകത്ത് അധ്യക്ഷത വഹിക്കുകയും വൈസ് പ്രസിഡൻറ് സിബി മുളയിങ്കൽ സ്വാഗതം അർപ്പിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി മജീഷ് കീഴടത്തുമലയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ജോയിന്റ് ട്രഷറർ ജിബിൻ പുറത്തേച്ചിറ വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. വുമൺ ഫോറത്തിന്റെ റിപ്പോർട്ട് പ്രസിഡൻറ് ജെസ്‌ലി പുത്തൻപുരയും, KCYL റിപ്പോർട്ട് പ്രസിഡൻറ് ക്രിസ്റ്റി ആറ്റുമ്മേലും അവതരിപ്പിച്ചു.

Grade 8 ലും Grade 12 ലും graduation പൂർത്തീകരിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഉപഹാരങ്ങൾ സമ്മാനിച്ചു. S.H. പള്ളി വികാരി ഫാദർ സജി ചാഴിശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി.

കഴിഞ്ഞ വർഷങ്ങളിൽ സംഘടനയെ വിവിധ മേഖലകളിൽ പിന്തുണച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. പ്രത്യേകിച്ച് സംഘടനയുടെ പരിപാടികൾക്ക് സ്പോൺസർഷിപ്പ് നൽകി സഹകരിച്ച അഭിലാഷ് മംഗലത്ത്, ബെനിഷ് മലേപറമ്പിൽ, പ്രീത് പുത്തേട്ടു, മൈക്കിൾ പുത്തൻപറമ്പിൽ എന്നിവരെ പ്രത്യേകം നന്ദിപ്രകടനത്തോടെയും അഭിനന്ദനത്തോടെയും ആദരിച്ചു.

തുടർന്നുള്ള ചർച്ചയിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ അവലോകനവും വരാനിരിക്കുന്ന വർഷത്തേക്കുള്ള പദ്ധതികളും വിശദീകരിച്ചു. കാലാവധി പൂർത്തിയാക്കിയ ഡയറക്ടർ ബോർഡ് ട്രസ്റ്റി ശ്രീ.സിബു താളിവേലിന് സംഘടനയുടെ പേരിൽ നന്ദി അർപ്പിച്ച് ഉപഹാരം നൽകി. അടുത്ത മൂന്ന് വർഷത്തേക്കുള്ള ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജയമോൻ കൈതക്കുഴി സത്യപ്രതിജ്ഞ ചൊല്ലി പദവി ഏറ്റെടുത്തു.

ജോയിന്റ് സെക്രട്ടറി ജോസ് മോൻ തേക്കിലക്കാട്ടിൽ നന്ദിപ്രസംഗം നടത്തി യോഗം സമാപിച്ചു. തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി ചടങ്ങുകൾ അവസാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments