Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്നാനായ നൈറ്റ് 2025 ഒരുക്കങ്ങൾ പൂർത്തിയായി!!

ക്നാനായ നൈറ്റ് 2025 ഒരുക്കങ്ങൾ പൂർത്തിയായി!!

ഷാജി പള്ളിവീട്ടിൽ

ക്നാനായ സമുദായത്തിൻ്റെ പ്രൗഡിയും പാരമ്പര്യങ്ങളും വിളി ചോദിക്കൊണ്ട് നാളെ (November, 15) നടക്കുവാ നിരിക്കുന്ന ക്നാനായ നൈറ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗ്ലെൻ എലനിലെ കോളേജ് ഓഫ് ഡ്യൂപേജിൽ വച്ച് ആയിരിക്കും (College of Dupage, McAninch Arts Center, 425 Fawell Blvd, Glen Ellen, IL 60137) ഈ വർഷത്തെ ക്നാനായ നൈറ്റ് അരങ്ങേറുക.

കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏതാണ്ട് 700ൽ പരം കലാകാരന്മാർ മാസങ്ങളായി നടത്തിവരുന്ന പരിശീലനത്തിൻ്റെ പൂർത്തീകരണമായ നാളത്തെ ക്നാനായ നൈറ്റ് ചരിത്ര വിസ്മയമാകുന്നതിന് സംശയമില്ലെന്ന് പ്രസിഡൻ്റ് ജോസ് ആനമല മീഡിയായിക്കുള്ള പ്രസ്താവനയിൽ അറിയുകയുണ്ടായി. വളരെ സമയനിഷ്ഠതയോട് കൂടി ക്രമപ്പെടുത്തിയിരിക്കുന്ന പരിപാടികൾ കൃത്യം അഞ്ചുമണിക്ക് തന്നെ ആരംഭിച്ച വൈകീട്ട് പത്തുമണിക്ക് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡൻറ് ജോസ് ആനമല ഊന്നി പറഞ്ഞു. വൈകിട്ട് 5:00 ക്ക് തന്നെ പരിപാടികൾ ആരംഭിക്കേണ്ടത് ഉള്ളതുകൊണ്ട്, 4:30 മുതൽ സീറ്റിംഗ് ആരംഭിക്കും. ക്നായ നൈറ്റിനോട് അനുബന്ധിച്ച് കെ. സി.സി.എൻ.എയുടെ കൺവെൻഷൻ കികോഫും, കെ.സി.എസിൻ്റെ സെൻസസ് ഫോം ഫിൽ ചെയ്തവരുടെ റാഫിൾ ഡ്രോയിങ് നടക്കുമെന്നും ജോസ് ആനമല കൂട്ടിച്ചേർത്തു.

ഷാജി പള്ളിവീട്ടിൽ
ജനറൽ സെക്രട്ടറി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments