Monday, March 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ...

ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

ജിനേഷ് തമ്പി

ക്വീൻസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ജോൺ താമരവേലിൽ, മാത്യൂ വർഗീസ്, ഷെറിൻ എബ്രഹാം, പ്രേംസി ജോൺ, ഐറിൻ പോൾ, ഈതൻ കൂട്ടുമാത, ജയ്ഡൻ എബ്രഹാം, ജെസ്ലിൻ വിൽസൺ, ഇവാൻ കൂട്ടുമാത, എബ്രഹാം ജോസഫ്, ആബൽ ജേക്കബ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ വികാരി ഫാ. ജെറി വർഗീസും ഇടവക കമ്മിറ്റിയും കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും, മുൻകാലങ്ങളിൽ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഷെറിൻ എബ്രഹാം കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

ജെസ്ലിൻ വിൽസൺ റജിസ്‌ട്രേഷൻ നിരക്കുകളെക്കുറിച്ചും, പ്രേംസി ജോൺ സ്പോൺസർഷിപ്പിനെക്കുറിച്ചും സംസാരിച്ചു

ഐറിൻ പോൾ ഈ വർഷത്തെ സുവനീറിനെക്കുറിച്ചും, ഈതൻ കൂട്ടുമാത റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നതിനുമുള്ള ആവശ്യകതയെ പറ്റിയും പറഞ്ഞു.

ഇവാൻ കൂട്ടുമാത എൻറർടെയിൻമെന്റ് പ്രോഗ്രാമിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കു വെച്ചു.

ഫാ. ജെറി വർഗീസും, മാത്യു വർഗീസും കിക്കോഫ് മീറ്റിംഗിന് നേതൃത്വം നൽകി. ദേവാലയ സെക്രട്ടറി ഷിബു തരകൻ (ഭദ്രാസന അസംബ്ലി പ്രതിനിധി) മുൻകാല കോൺഫറൻസ് അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.

കിക്കോഫ് മീറ്റിംഗിൽ ട്രഷറർ ജോസഫ് പാപ്പൻ (മലങ്കര അസോസിയേഷൻ പ്രതിനിധി), രഘു നൈനാൻ (ഭദ്രാസന അസംബ്ലി അംഗം), ജോസ് മാത്യു (മലങ്കര അസോസിയേഷൻ പ്രതിനിധി) എന്നിവർ സന്നിഹിതരായിരുന്നു.

പള്ളി സന്ദർശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങളുടെ സമർപ്പണത്തെയും, സേവനത്തെയും പ്രശംസിച്ച ഫാ. ജെറി വർഗീസ് , എല്ലാ ദേവാലയ അംഗങ്ങളേയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു

ജോൺ താമരവേലിൽ നന്ദി രേഖപ്പെടുത്തി

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

വാർത്ത അയച്ചത് – ജിനേഷ് തമ്പി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments