ഫൊക്കാനയിൽ മൂന്നു തവണ തുടർച്ചയായി നാഷണൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന ഗ്രേസ് മരിയ ജോസഫ് അഡീഷണൽ അസോസിയേറ്റ് ട്രഷററായി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള കമ്മ്യൂണിറ്റി നേതാവും പരിചയസമ്പന്നയായ പ്രൊഫഷണലുമാണ് ഗ്രേസ് ജോസഫ്. സാമ്പ മലയാളി അസോസിയേഷൻ (ടിഎംഎ) പ്രസിഡന്റ് (2023), INACF സെൻട്രൽ ഫ്ലോറിഡ ചാപ്റ്ററിന്റെ സെക്രട്ടറി, സെന്റ് ജോസഫ്സ് സിറോ മലബാർ കാത്തലിക് ചർച്ച് പാരിഷ് കൗൺസിൽ അംഗം (2022–2023), ഫാമിലി യൂണിറ്റ് പ്രസിഡന്റ് (2019–2021) തുടങ്ങിയ വ്യത്യസ്തമായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നഴ്‌സ് പ്രാക്ടീഷണറും സാമ്പത്തിക പ്രൊഫഷണലുമായ ഗ്രേസ് ജോസഫ് , താൻ പ്രവർത്തിക്കുന്ന ഓരോ മേഖലയിലും കാരുണ്യം, സത്യസന്ധത, ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ കൈമോശം വരാതെ കാക്കുന്നു. ഫൊക്കാന 2026–2028 ലെ അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുതാര്യത, ഐക്യം, ഉത്തരവാദിത്തമുള്ള സാമ്പത്തിക മാനേജ്‌മെന്റ് എന്നിവ അവർ വാഗ്ദാനം ചെയ്യുന്നു.
ഗ്രേസ് ജോസഫിന്റെ നേതൃത്വം ഫൊക്കാനയെ അടുത്ത തലത്തിലേക്കുയർത്തുന്നതായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.



