Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ മലയാളി അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ 2026 മാർച്ച് 7 ശനിയാഴ്ച

ചിക്കാഗോ മലയാളി അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ 2026 മാർച്ച് 7 ശനിയാഴ്ച

ചിക്കാഗോ:ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 7 (ശനിയാഴ്ച) വൈകിട്ട് 6.00 മണിക്ക്,മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾ നടക്കുന്നതാണ് .സ്ത്രീകൾ സ്ത്രീകളെ ശക്തിപ്പെടുത്തുമ്പോൾ (Women Empowering Women എ സെലിബ്രേഷൻ ഓഫ് സ്ട്രെങ്ത് ആൻഡ് ലീഡർഷിപ് ) എന്ന വിഷയത്തിൽ ഊന്നിയുള്ളതായിരിക്കും ഈ വർഷത്തെ വനിതാ ദിനാഘോഷങ്ങളെന്ന് കോ ഓർഡിനേറ്റർമാരായ നിഷ മാത്യൂസ് എറിക്,ഷൈനി ഹരിദാസ്, ബീന ജോർജ് എന്നിവർ അറിയിച്ചു.

മലയാളി നാഷണൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീറ്റ്‌അപ്പ്,പ്രതിഭാ മത്സരം (പ്രായപരിധി: 25–40),സാമൂഹിക സേവനം അടിസ്ഥാനമാക്കിയുള്ള അവതരണം എന്നിങ്ങനെ മൂന്ന് സെഷനുകളിലായിട്ടായിരിക്കും ആഘോഷ പരിപാടികൾ നടക്കുക

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പങ്കെടുക്കുന്ന ഈ പ്രത്യേക സംഗമത്തിൽ, ജീവിതശൈലി, ഫാഷൻ, സംരംഭകത്വം, ഫിറ്റ്നസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതായിരിക്കും
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും.വിജയികൾക്ക് പുരസ്‌കാരങ്ങളും ആകർഷകമായ സമ്മാനങ്ങളും നൽകുന്നതായിരിക്കും.

സാമൂഹിക സേവനം അടിസ്ഥാനമാക്കിയുള്ള അവതരണത്തിൽ ,സഹായം അർഹിക്കുന്ന ഒരു വ്യക്തിയെയോ സംഘടനയെയോ പരിചയപ്പെടുത്തുന്ന വീഡിയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉള്ളടക്കം അവതരിപ്പിച്ച്, എന്തുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിശദീകരണം നൽകേണ്ടതാണ്.സാമൂഹിക ഉത്തരവാദിത്വവും സൃഷ്ടിപരമായ സമീപനവും ഒരുമിച്ച് അവതരിപ്പിക്കുന്ന അർത്ഥവത്തായ ഒരു പരിപാടിയാണിത്.
എല്ലാ വനിതകളെയും കുടുംബങ്ങളെയും ഈ മഹത്തായ വനിതാദിനാഘോഷത്തിലേക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
നിഷ മാത്യൂസ് എറിക് – 📞 901-239-0556
ഷൈനി ഹരിദാസ് – 📞 630-290-7143
ബീന ജോർജ് – 📞 224-805-7986

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments