ബിജു മുണ്ടയ്ക്കല്‍
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബെല്‍വുഡ് സിറോ മലബാര്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടു. ഡിസംബര്‍ 7 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ എസ് എം സി സി യുടെയും അമേരിക്കന്‍ റെഡ് ക്രോസ്സിന്റെയും സംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

ചിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തപ്പെട്ട ഈ ക്യാമ്പ് വിജയകരമായി നടന്നത്, ഇത്തരം പരിപാടികള്‍ തുടര്‍ന്നും നടത്തുവാന്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, ക്യാമ്പിന്റെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.
ക്യാമ്പ് വിജയകരമായി നടത്തുവാന്‍ സഹായിച്ച എസ് എം സി സി യോടും ക്യാമ്പിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ റെഡ് ക്രോസ്സിനോടും ഇടവകയുടെ ചുമതലക്കാരോടും കോ ഓര്‍ഡിനേറ്റര്‍ ലൂക്ക് ചിറയില്‍ നന്ദി രേഖപ്പെടുത്തി.



