Monday, March 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം ഭക്തിസാന്ദ്രമായി

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം ഭക്തിസാന്ദ്രമായി

റോയി ചേലമലയിൽ

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം ഏവർക്കും ആത്മീയ ഉണർവേകി ഭക്തിസാന്ദ്രമായി സമാപിച്ചു. തലശ്ശേരി അതിരൂപതയിലെ തളിപ്പറമ്പ് ഫൊറോനാ വികാരിയും വചനപ്രഘോഷകനും ഗാനരചയിതാവുമായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് നാലുദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകിയത്. മാർച്ച് മാസം 12, വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ധ്യാനം മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.

വിവിധ ദിവസത്തെ ശുശ്രൂഷകൾക്ക് ഫാ. മാത്യു ആശാരിപ്പറമ്പിലിനോടൊപ്പം വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമ്മികത്വം വഹിച്ചു. എല്ലാ ദിവസത്തെയും ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇതോടൊപ്പം ശനി, ഞായർ ദിവസങ്ങളിൽ സൺ‌ഡേ സ്കൂളിലെ കുട്ടികൾക്കായി അനോയിന്റിങ് ഫയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രത്യേക ധ്യാനവും നടത്തപ്പെട്ടു.

ധ്യാനത്തിന്റെ സമാപനത്തിൽ ബഹുമാനപ്പെട്ട ആശാരിപറമ്പിൽ അച്ചനും ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച വൈദികർക്കും സിസ്റ്റേഴ്സിനും കൈക്കാരന്മാർക്കും, ഗായക സംഘത്തിനും അൾത്താരശുശ്രൂഷികൾക്കും മറ്റു വോളണ്ടീയേഴ്സിനും ഇടവക ജനങ്ങൾക്ക് വേണ്ടി റോയി ചേലമലയിൽ നന്ദി രേഖപ്പെടുത്തി.

ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, അക്കൗണ്ടന്റ് ജെയിംസ് മന്നാകുളം, സെക്രട്ടറി സണ്ണി മേലേടം, സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് ഡി.ആർ.ഇ മനീഷ് കൈമൂലയിൽ, സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നിവരും പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളും നിരവധി വോളണ്ടീയേഴ്സും നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments