Monday, December 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ ഹോളി ചൈല്‍ഡ് വുഡ് മിനിസ്ട്രിയുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ ഹോളി ചൈല്‍ഡ് വുഡ് മിനിസ്ട്രിയുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു . 120 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടികൾ സാന്ത യുടെ വരവോടെ സജീവമായി . വികാരി ഫാ . സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ . അനീഷ് മാവേലിപുത്തൻപുരയുടെയും പ്രാർഥനയോടെ ആരംഭിച്ച ക്രിയതുമസ് പ്രോഗ്രാമിൽ ഉടനീളം കുട്ടികൾ സജീവമായി പങ്കുചേർന്നു .

ഡാൻസും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വർണ്ണഭംഗി ഉള്ളതാക്കി മാറ്റി . Elf ഉം Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി . കുട്ടികൾക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു . പ്രോഗ്രാം കോർഡിനേറ്റർമാരായ മിന്റു മണ്ണുകുന്നേൽ , മീന പുന്നശ്ശേരിൽ, DRE സജി പൂതൃക്കയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . യൂത്ത് വോളന്റീഴ്‌സ്, കൈക്കാരന്മാർ, അധ്യാപകർ , സിസ്റ്റേഴ്സ് എന്നിവർ ക്രമീകരണങ്ങൾ ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments