Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ സെൻറ് മേരിസ് സി.എം.എൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2025–26 പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു

ചിക്കാഗോ സെൻറ് മേരിസ് സി.എം.എൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2025–26 പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു

ചിക്കാഗോ: സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2025–26 പ്രവർത്തന വർഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും ഒക്ടോബർ നാലാം തീയതി ശനിയാഴ്ച സെൻറ് മേരിസ് മതബോധന സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. മിഷൻ ലീഗ് പ്രസിഡന്റ് അസ്രിയേൽ വാളത്താട്ട് അധ്യക്ഷനായിരുന്നു. ക്നാനായ റീജിയണൽ വികാരി ജനറൽ ഫാ. തോമസ് മുളവനാൽ മുഖ്യാതിഥിയായിരുന്നു. ഏകദേശം 150ഓളം മിഷൻ ലീഗ് അംഗങ്ങളും ഗ്രൂപ്പ് കോർഡിനേറ്റർമാരും മതബോധന അധ്യാപകരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, ഫാ. തോമസ് മുളവനാൽ 2025–26 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി.എം.എൽ യൂണിറ്റിന്റെ ജോയിന്റ് ട്രഷറർ ജാഷ് തൊട്ടുങ്കൽ യോഗത്തിന്റെ എംസി ചുമതല വഹിച്ചു. ജാഷ് തോട്ടുങ്കലിന്റെ ഹാർദ്ദവമായ സ്വാഗത പ്രസംഗത്തിനുശേഷം എലോറ മേൽക്കരപ്പുറത്ത് പ്രാർത്ഥനാഗാനം ആലപിച്ചു.

തുടർന്ന് പ്രസിഡന്റ് അസ്രിയേൽ വാളത്താട്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ മിഷൻ ലീഗിൽ പ്രവർത്തിച്ചത് വ്യക്തിപരമായ വളർച്ചയ്ക്കും സമൂഹസേവനത്തിനും വലിയൊരു വേദിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. സെക്രട്ടറി ടോം പ്ലത്തനത്ത് കഴിഞ്ഞ പ്രവർത്തന വർഷത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഡാനിയൽ വാളത്താട്ട് കണക്കുകൾ സമർപ്പിച്ചു. ഉദ്ഘാടനം നിർവഹിച്ച ഫാ. തോമസ് മുളവനാൽ പ്രസംഗത്തിൽ പറഞ്ഞു: “ഈ പാരിഷിലെ സി.എം.എൽ യൂണിറ്റിന്റെ വളർച്ചയും സജീവമായ പ്രവർത്തനങ്ങളും കാണുമ്പോൾ എനിക്ക് അത്യന്തം സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു. 2019ൽ ഞാൻ ഈ ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന അവസരത്തിലാണ് സിഎംഎൽ യൂണിറ്റിന്റെ ഈ ഇടവകയിലെ തുടക്കം എന്നും , ഈ യൂണിറ്റിന്റെ ഇന്നത്തെ ഈ വളർച്ച ദൈവത്തിന്റെ വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി . കുട്ടികളും യുവാക്കളും ആത്മീയമായും സാമൂഹികമായും വളരാൻ സി.എം.എൽ ഒരുക്കുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.പ്രാർത്ഥനയോടെയും സേവനമനോഭാവത്തോടെയും അവർ മുന്നോട്ട് പോകുമ്പോൾ, സഭയ്ക്കും സമൂഹത്തിനും വലിയ പ്രത്യാശയാകുമെന്നാണ് എന്റെ വിശ്വാസം.” തുടർന്ന് ഫാ. മുളവനാൽ അച്ചനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് സംഘത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഐസക് മറ്റത്തിലും ചേർന്ന് 2025–26 പ്രവർത്തനങ്ങൾക്ക് തിരിതെളിച്ചു.

ഡി.ആർ.ഇ. സജി പൂത്തൃക്കയിൽ തന്റെ ആശംസാപ്രസംഗത്തിൽ സി.എം.എൽ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മതബോധന സ്കൂളിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുനൽകി. കുട്ടികൾ അവരുടെ ആവേശവും ഉത്സാഹവും നിലനിർത്തി എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ 2025–26 പ്രവർത്തന വർഷത്തിനായുള്ള വിവിധ പരിപാടികൾ വിശദീകരിച്ചു. ഈ വർഷത്തെ പ്രധാന കാരുണ്യപദ്ധതിയായി “ഷെയർ വിത്ത് ജോയി, പ്രയർ വിത്ത് കെയർ” (Share with Joy, Prayer with Care) എന്ന പ്രോജക്ട് അവതരിപ്പിച്ചു. ഈ പദ്ധതിയിലൂടെ ജന്മദിനം ആഘോഷിക്കുന്നവർ, ആ സന്തോഷം ആഘോഷിക്കാൻ കഴിയാത്ത മറ്റൊരാളെ ഓർക്കുകയും അവരുടെ സന്തോഷത്തിന്റെ ഒരു ഭാഗം അവരുമായി പങ്കിടുകയും ചെയ്യുന്നതാണ് ലക്ഷ്യം. അതിലൂടെ കുട്ടികളിലും യുവാക്കളിലും പങ്കിടാനുള്ള മനസും കാരുണ്യബോധവും വളർത്തുകയാണ് സി.എം.എൽ ഉദ്ദേശിക്കുന്നത്.

പ്രാർത്ഥനയോടെയും കാരുണ്യ പ്രവർത്തനങ്ങളോടെയും സമൂഹത്തിൽ ദൈവസ്നേഹത്തിന്റെ സന്ദേശം പരത്തുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. വിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള Sunday Holy Mass Assignments , വ്യക്തിത്വവികസനവും ആത്മീയ വളർച്ചയും ലക്ഷ്യമാക്കി സെമിനാറുകൾ, തീർത്ഥാടന യാത്രകൾ, തുടങ്ങിയവയും ഈ പ്രവർത്തന വർഷത്തിലെ പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മിഷൻ ലീഗിന്റെ ആത്മീയ ഡയറക്ടർ ഫാ. അനീഷ് മാവേലിപുത്തൻപുറയിൽ തന്റെ ആശംസാപ്രസംഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിക്കുകയും, എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ആത്മീയ മാർഗനിർദ്ദേശം നൽകാൻ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.

വാർഷിക യോഗത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, ഇസബല്‍ താന്നിച്ചുവട്ടിൽ അലിയ കൈതമലയിൽ എന്നിവർ ഒരുക്കിയ ഗ്രൂപ്പ് ഗെയിംകളും ഉണ്ടായിരുന്നു. യോഗം വിജയകരമാക്കുന്നതിന് ട്രസ്റ്റി കോഓർഡിനേറ്റർ സാബു കട്ടപ്പുറം, സൂര്യ കാരിക്കുളം, ബിബി നേടുംതുരുത്തിപുത്തൻപുരയിൽ എന്നിവരും എല്ലാ parent coordinators ആത്മാർത്ഥമായി പ്രവർത്തിച്ചു. വാർഷിക യോഗത്തോടനുബന്ധിച്ച് ഡീക്കൻ മൈക്കിൾ ജെയിംസ് നേതൃത്വം നൽകിയ “Faith and Mission” എന്ന വിഷയത്തെ ആസ്പദമാക്കിയ വിജ്ഞാനപ്രദമായ സെമിനാറും നടന്നു. യോഗത്തിനുശേഷം ഏവർക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. യോഗാവസാനം അലിയാ കൈതാമല വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments