Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി

അനു വേലിക്കെട്ടേല്‍ & അമോല്‍ ചെറുകര

സാന്‍ഹൊസെ,കാലിഫോര്‍ണിയ: സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (CML) ആഭിമുഖ്യത്തില്‍ 4 മുതല്‍ 8 ക്ലാസുകള്‍ കുട്ടികള്‍ക്കായി ഫീല്‍ഡ് ട്രിപ്പ് നടത്തപ്പെട്ടു . കാലിഫോര്‍ണിയയിലെ തീരദേശ പ്രദേശമായ കാര്‍മല്‍ ബെ ദി സീ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന കാര്‍മല്‍ മിഷന്‍ ബസിലിക്കയിലേക്കായിരുന്നു ആദ്യ യാത്ര . കാലിഫോര്‍ണിയയുടെ വിശുദ്ധനും ആദ്യകാല ഫ്രാന്‍സിസ്‌കന്‍ മിഷനറിയും , അമേരിക്കയിലെ 11 കത്തോലിക്ക വിശുദ്ധന്മാരില്‍ ഒരുവനുമായ സെന്റ് ജൂനിപെറോ 1771 ല്‍ സ്ഥാപിച്ചതാണ് ഈ ബസലിക്ക .

വിശുദ്ധ ജൂനിപെറോയുടെ ഭൗതിക ശരീരം ഈ ബസലിക്കയുടെ അകത്താണ് അടക്കം ചെയ്തിരിക്കുന്നത് . വിശുദ്ധന്റെ കാലത്തു അദ്ദേഹം ഉപയോഗിച്ച മുറിയും , മറ്റു ചരിത്രാധീത വസ്തുക്കളും , ചിത്രങ്ങളും ഇവിടെ ഭംഗിയായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു .ഈ കാഴ്ചകള്‍ കുട്ടികളില്‍ കൗതുകം ജനിപ്പിക്കുന്നതിനോടൊപ്പം , ആത്മീയമായ ഉണര്‍വും ,1700 കളിലെ കാലിഫോര്‍ണിയയെ മനസിലാക്കുന്നതിനും സഹായകമായി .

പിന്നീട് പസഫിക് സമുദ്രത്തിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന കാര്‍മൈലൈറ്റ് മൊണാസ്റ്ററി ഓഫ് ഔവര്‍ ലേഡി ആന്‍ഡ് സെന്റ് തെരേസ് എന്ന കോണ്‍വെന്റ്റിലേക്കായിരുന്നു അടുത്ത യാത്ര . അവിടെ കാര്‍മേലൈറ്റ് മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും, അവിടുത്തെ ആചാരങ്ങള്‍ , പ്രാര്‍ത്ഥന രീതികള്‍ ,വൊക്കേഷന്‍ സ്റ്റോറി എന്നിവയെക്കുറിച്ചും മദര്‍ ജനറല്‍ സിസ്റ്റര്‍ തെരേസിറ്റയും അതോടൊപ്പം മറ്റു സിസ്റ്റേഴ്‌സും കൂടി കുട്ടികളുമായി പങ്കുവച്ചു . ആത്മീയ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ സന്യാസിനിമാരുടെ ജീവിത ശൈലിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ കുട്ടികള്‍ ഒത്തിരി നന്ദിയും , സന്തോഷവും അറിയിച്ചു.

ഈ ഫീല്‍ഡ് ട്രിപ്പിന്റെ വിജയം ഉറപ്പാക്കിയ ചിന്തനീയമായ നേതൃത്വവും , ആസൂത്രണവും വഹിച്ചത് ഇടവക വികാരിയും മിഷന്‍ ലീഗ് ഡയറക്ടറും ആയ ഫാ . ജെമി പുതുശ്ശേരിലും , വൈസ് ഡയറക്ടര്‍ അനു വേലിക്കെട്ടേലും അതോടൊപ്പം ജോയിന്റ് ഓര്‍ഗനൈസേഴ്‌സ് ആയ റോബിന്‍ ഇലഞ്ഞിക്കല്‍ ,ശീതള്‍ മരവെട്ടിക്കൂട്ടത്തില്‍ , സംഘടനയുടെ എക്‌സിക്യൂട്ടീവ്മാരായ നേഥന്‍ പാലക്കാട്ട് , തെരേസ വട്ടമറ്റത്തില്‍ , നിഖിത പൂഴിക്കുന്നേല്‍ , ജോഷ്വാ തുരുത്തേല്‍കളത്തില്‍ എന്നീവരായിരുന്നു . ഇവരോടൊപ്പം വേദപാഠ അധ്യാപകരും , ഏതാനും കുട്ടികളുടെ മാതാപിതാകളും വോളന്റെയര്‍സ് അയി പങ്കെടുത്തു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments