Monday, December 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോർജ് നടവയൽ, 'ടീം ഇന്റഗ്രിറ്റി'യിലൂടെ ഫൊക്കാന കമ്മിറ്റിയിലേയ്ക്ക് പത്രിക സമർപ്പിക്കുന്നു

ജോർജ് നടവയൽ, ‘ടീം ഇന്റഗ്രിറ്റി’യിലൂടെ ഫൊക്കാന കമ്മിറ്റിയിലേയ്ക്ക് പത്രിക സമർപ്പിക്കുന്നു

ന്യൂജേഴ്സി/ഫിലഡൽഫിയ: പ്രശസ്ത സംഘാടകനും എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ ജോർജ് നടവയൽ, ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ‘ടീം ഇന്റഗ്രിറ്റി’ യിലൂടെ, നാഷണൽ ഫൊക്കാന കമ്മിറ്റിയിലേയ്ക്ക് പത്രിക സമർപ്പിക്കുന്നു.

ലോകപ്രശസ്ത മാന്ത്രികനും ചാരിറ്റി പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ആശീർവദിച്ച “ടീം ഇൻ്റഗ്രിറ്റിയിൽ” കാലാതിവർത്തിയായ ആശയങ്ങൾക്കും നവീകരണങ്ങൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തിലാണ്, ഫൊക്കാനയുടെ പ്രവർത്തന പാരമ്പര്യനിരയിലെ സീനിയർ നേതാക്കൾ, നടവയലിൻ്റെ സ്ഥാനർത്ഥിത്വത്തെ നിർദ്ദേശിച്ചതെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയായി, ലോകമലയാളികളും അമേരിക്കൻ/കാനഡാ മലയാളികളും നേരിടുന്ന വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക എന്നതാണ് ഇന്റഗ്രിറ്റി ടീമിന്റെ മുഖ്യലക്ഷ്യം. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അധികാരികളുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന്റെ താൽപര്യങ്ങൾ പ്രതിനിധാനം ചെയ്യുമെന്ന് ഫൊക്കാനയുടെ മാണിക്യ പ്രവർത്തന പൈതൃകം ( നാൽപതു വർഷപ്രവർത്തന പൈതൃകം) കൈമുതലുള്ള ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഫൊക്കാന മുൻ പ്രസിഡൻറ് പോൾ കറുകപ്പള്ളി, മുൻ ഫൊക്കാനാ പ്രസിഡൻ്റ് മാധവൻ നായർ, ഫൊക്കാന സ്ഥാനാർത്ഥികളായ സന്തോഷ് നായർ ( ജനറൽ സെക്രട്ടറി), ആന്റോ വാർക്കി ( ട്രഷറർ ), ലിൻഡോ ജോളി(എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ് ), സോണി അംബൂക്കെൻ – അസ്സോസിയേറ്റ് സെക്രട്ടറി, അപ്പുക്കുട്ടൻ പിള്ള (അസോസിയേറ്റ് ട്രഷറർ), അജി ഉമ്മൻ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ), ഗ്രേസ് മറിയാ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ) ഷൈനി രാജു – വിമൻസ് ഫോറം ചെയർപേഴ്സൺ എന്നീ നേതാക്കളും സഹപ്രവർത്തകരും നടവയലിൻ്റെ സ്ഥാനർത്ഥിത്വത്തെ സ്വാഗതം ചെയ്തു.
ശ്രി നടവയൽ ഫിലാഡൽഫിയ പമ്പ അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി ആയിരിന്നു. ഇപ്പോൾ പമ്പയിൽ സജീവ ആയിരിക്കുംമ്പോൾ തന്നെ മറ്റനേകം സംഘടനകളിലും പ്രവർത്തിക്കുന്നു . ന്യൂ ജേർസിയിലുള്ള നാമം സംഘടനയുടെ ആരംഭകാലം മുതൽ തന്നെ അതിൽ സജീവമാണ്.

ജോർജ് നടവയൽ; ജീവശാസ്ത്രം, വിദ്യാഭ്യാസശാസ്ത്രം, നേഴ്സിംഗ് എന്നിവയിൽ ബിരുദങ്ങൾ നേടിയിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രത്തിലും വിദ്യാഭ്യാസ്സ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. വിവിധ ക്രൈസ്തവ സഭാ സൗഹൃദം, സീറോ മലബാർ കമ്മ്യൂണിറ്റി, എക്യൂമെനിക്കൽ ശ്രദ്ധ, ഭാരത ദൈവദർശന താത്പര്യം, മത മൈത്രി, അമേരിക്കയുടെയും ഭാരതത്തിൻ്റെയും കൂട്ടായ്മ, മലയാള സ്വപനങ്ങൾ എന്നീ കാര്യങ്ങൾ ജോർജ് നടവയലിനെ ഫൊക്കാനാ പ്രവൃത്തക നിരയിൽ പ്രസക്തനക്കുന്നു. സാമൂഹ്യ പ്രവർത്തനം, സംഘടനാ പ്രവർത്തനം, അദ്ധ്യാപനം, ഗ്രാമീണ ബാങ്കിംഗ്, സഹരണ പ്രസ്ഥാനം, ഗ്രന്ഥശാല, നാടകകല, പത്രപ്രവർത്തനം, നേഴ്സിംഗ് സേവനവും ഇൻസ്പെക്ഷനും എന്നീ രംഗങ്ങ ളിലും; കവിതകൾ, കഥകൾ, ഗാനങ്ങൾ, തിരനോവൽ, ലഘു നാടകങൾ, ലേഖനങ്ങൾ എന്നീ രചനാ രംഗങ്ങളിലും വ്യാപൃത ജീവിത മാണദ്ദേഹത്തിൻ്റേത്. മൂല്യവത്തായ സുഹൃത് സമ്പത്തിന്നുടമ.

കുറവിലങ്ങാട് ജന്മദേശം. കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയ്സ് സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ, കുറവിലങ്ങാട് ദേവമാതാ, സെൻ്റ് ജോസഫ്സ് ട്രൈയ്നിങ് കോളജ് മാന്നാനം, ഇന്ത്യാ ഗവണ്മെൻ്റ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, ഗവണ്മെൻ്റ് ലോ കോളജ് കോഴിക്കോട്, കാലിക്കട്ട് യൂണിവേഴ്സിറ്റി , ഗ്രാൻ്റ് കാന്യൻ യൂണിവേഴ്സിറ്റിഎന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അമേരിക്കയിൽ വരുന്നതിനു മുമ്പ്, കേരളാ പബ്ളിക് സർവീസ് കമ്മീഷണിൽ സെക്ഷൻ ഓഫ്ഫീസ്സർ, നടവയൽ സെൻ്റ് തോമസ് സ്കൂളിലും, റിയാദിലെ ഇന്ത്യൻ എംബസ്സി സ്കൂളിലും, ഫിലഡൽഫിയാ സ്കൂൾ ഡിസ്ട്രിക്ടിലും അദ്ധ്യാപകൻ, സാംബ്രയിൽ ഇന്ത്യൻ എയർ ഫോഴ്സിൽ എഡ്യൂക്കേഷണൽ ഇൻസ്ട്രക്ടർ ട്രെയ്നി, വയനാട് ലൈബ്രറി ആൻ്റ് ലിറ്റററി കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും, വയനാട് ശാന്തിനികേതൻ എഡ്യൂക്കേഷണൽ കോ ഓപ്പാറേറ്റിവ് സൊസൈറ്റിയുടെയും ഡയറക്ടർ.

നിലവിൽ ഫൊക്കാനാ പത്രപ്രവർത്തക സമിതി അംഗം. ഫൊക്കാനായിൽ സ്പോക്സ് പേഴ്സണായിരുന്നിട്ടുണ്ട്. ലാനാ മുൻ വൈസ് പ്രസിഡൻ്റ്, മനീഷി ഡ്രാമ സ്കൂൾ ഡയറക്ടർ, പമ്പാ മുൻ ജനറൽ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ, മാപ് മുൻ ജോയിൻ്റ് സെക്രട്ടറി, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയാ ചാപ്റ്റർ മുൻ പ്രസിഡൻ്റ്, പിയാനോ നേഴ്സിങ് ഓർഗനൈസേഷൻ മുൻ പ്രസിഡൻ്റ്, ഓർമാ ഇൻ്റർനാഷണൽ മുൻ പ്രസിഡൻ്റ്. ഫിലഡൽഫിയയിൽ ഔദ്യോഗിജക ജീവിതവും കുടുംബ ജീവിതവും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments