Saturday, March 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടാക്‌സ്‌ ഫയലിംഗ് സീസണിൽ ജനോപകാരമായി മാഗ് ടാക്സ‌് സെമിനാർ നടത്തി

ടാക്‌സ്‌ ഫയലിംഗ് സീസണിൽ ജനോപകാരമായി മാഗ് ടാക്സ‌് സെമിനാർ നടത്തി

ജിൻസ് മാത്യു, റിവർസ്റ്റോൺ

ഹൂസ്റ്റൺ:മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] ടാക്സ‌് ഫയൽ സീസണിൽ പൊതുജന ഉപകാര പ്രദമായി സൗജന്യമായി ടാക്സ‌് സെമിനാർ നടത്തി. ടാക്സ് രംഗത്തെ വിവിധ പുതിയ നിയമങ്ങളും സംശയ നിവാരണവും സെമിനാറിൽ കൂടി പ്രമുഖ ടാക്‌സ് ആൻഡ് ബിസിനസ്സ് അഡ്വസർ സോണി ജോസഫ് സി.പി.എ വിശദമാക്കി.

ടാക്സ‌് ലോ ചേഞ്ചസ് 2025/26,ഫില്ലിംഗ്,ഡിപ്പൻഡ് സ്റ്റാറ്റസ്,ബിസിനസ്സ് ടാക്സ‌്,റിട്ടയൺമെന്റ് ആൻഡ് എസ്റ്റേറ്റ് പ്ലാൻ,ഫോറിൻ ബാങ്ക് അക്വണ്ട്സ്, എഡുക്കേഷൻ, ഫൈനാൻസ് ആൻഡ് ഫോറിൻ കമ്പിനി തുടങ്ങി വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സെമിനാർ.
ടാക്സ് സെമിനാർ മാഗ് പ്രസിഡന്റ് റോയി മാത്യൂവിൻ്റെ അധ്യക്ഷതയിൽ ജഡ്‌ജ് സുരേന്ദ്രൻ കെ .പട്ടേൽ ഉദ്ഘാടനം ചെയ്തു.

പോഗ്രാം കോഓർഡിനേറ്റർ അനില സന്ദിപ് മോഡറേറ്ററായിരുന്നു.

മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ, ഭാരവാഹികളായ ഷിനു ഏബ്രഹാം, ജീവൻ സൈമൺ, സുബിൻ ബാലകൃഷ്ണൻ,ജിൻസ് മാത്യു, മോൻസി കുര്യാക്കോസ് എന്നിവർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments