Sunday, March 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടാമ്പാ കെ.സി.സി.സി.എഫ് വിമന്‍സ് ഫോറം ഇന്‍റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു

ടാമ്പാ കെ.സി.സി.സി.എഫ് വിമന്‍സ് ഫോറം ഇന്‍റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിച്ചു

ടാമ്പാ: ടാമ്പായിലെ കെ.സി.സി.സി.എഫിന്‍റെ പോഷക സംഘടനയായ വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. മാര്‍ച്ച് ഏഴാം തീയതി ടാമ്പായിലെ ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് പരിപാടികള്‍ നടത്തപ്പെട്ടു. വിമന്‍സ് ഫോറം പ്രസിഡണ്ട് ജൂബിയ പടിക്കപ്പറമ്പിലിന്‍റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. തുടര്‍ന്ന് കെ.സി.സി.സി.എഫ് പ്രസിഡണ്ട് ജയമോള്‍ മൂശാരിപറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഇരുനൂറിലധികം വനിതകള്‍ സംഘടിപ്പിച്ച ഈ ഗ്യാതറിംഗ് ടാമ്പായില്‍ ഒരു ചരിത്രസംഭവമായി മാറി. ഇന്ന് സ്ത്രീസമൂഹം നേരിടുന്ന ബ്രസ്റ്റ് ക്യാന്‍സറിനെപ്പറ്റിയുള്ള അവേര്‍നസ് സെമിനാര്‍, ടാമ്പായുടെ തന്നെ സ്വന്തമായ ഓങ്കോളജിസ്റ്റ് ഡോക്ടര്‍ റ്റോണി തണ്ടാശ്ശേരില്‍ നയിച്ച സെമിനാര്‍ വളരെ പ്രയോജനകരമായിരുന്നു. ഡോ. റ്റോണിയോടൊപ്പം ഭാര്യ ഡോ. ഗീതി തണ്ടാശ്ശേരില്‍ നടത്തിയ പ്രഭാഷണം ഏവര്‍ക്കും ആശ്വാസകരമായിരുന്നു. ബ്രസ്റ്റ് ക്യാന്‍സറിനെപ്പറ്റിയുള്ള രോഗപ്രതിരോധ കാര്യങ്ങള്‍ പറഞ്ഞുതന്നത് ഏവരും നന്ദിയോടെ സ്വീകരിച്ചു.

ടാമ്പാ വിമന്‍സ് ഫോറത്തിലെ വിവിധ മേഖലകളില്‍ സ്വീകാര്യത നേടിയ വ്യക്തിപ്രഭകളെ ചടങ്ങില്‍ ആദരിച്ചു. രാജി പുതുപ്പറമ്പില്‍, ജാസ്മിന്‍ പുല്ലാപ്പള്ളി, ഡെയ്സി ചക്കുങ്കല്‍, സവിത പുളിക്കല്‍, മേരി മച്ചാനിക്കല്‍, ജിഷ തത്തംകുളം, മെറീന പൗവത്തില്‍, ജസി കാരത്തുരുത്തേല്‍, ജാന്‍സി കളപ്പുരയില്‍, ജോളി മൂലക്കാട്ട്, ജീവ പ്രാലേല്‍, ബീന ഒടിമുഴങ്ങയില്‍, ടിനി മാറികവീട്ടില്‍, ജയ്മോള്‍ കളപ്പുരയ്ക്കല്‍, ഡോണ പടിക്കപ്പറമ്പില്‍, സബിത ഊരാളില്‍ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ മസാജ്, സാരികളുടെയും ജൂവലറികളുടെയും സെയിലും മെനിക്യൂര്‍ കോഫി ടെയിസ്റ്റിങ്ങും തുടങ്ങിയ പരിപാടികളും ഈ പ്രോഗ്രാമിന് ആകര്‍ഷകമേകി.

ജിനിത സജി ആയിരുന്നു ഈ പ്രോഗ്രാമിന്‍റെ എം.സി. ഈ പ്രോഗ്രാം ഏവരുടെയും മനസ്സില്‍ തങ്ങിനിര്‍ത്തുവാന്‍ സഹായിച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ജൂബിയ പടിക്കപ്പറമ്പില്‍-പ്രസിഡണ്ട്, ബ്രിജിറ്റ് കുളങ്ങര-വൈസ് പ്രസിഡണ്ട്, അലിയ കണ്ടാരപ്പള്ളില്‍-സെക്രട്ടറി, സോണിയ കൂമ്പുക്കല്‍-ട്രഷറര്‍, ബിന്നി പുളിക്കതൊട്ടിയില്‍-ജോ. സെക്രട്ടറി എന്നിവരുടെ നിസ്വാര്‍ത്ഥമായ സഹകരണവും നേതൃത്വപാടവവുമാണ്. അതോടൊപ്പം വിമന്‍സ് ഫോറത്തിന്‍റെ നാഷണല്‍ ട്രഷറര്‍ രേഷ്മ കൊച്ചുപുരക്കലിന്‍റെ സഹകരണവും സേവനവും ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ന്ന് രുചികരമായ ഭക്ഷണത്തോടും ഡിജെയോടും കൂടി പരിപാടികള്‍ പര്യവസാനിച്ചു. പ്രോഗ്രാമില്‍ പങ്കെടുത്ത ഏവര്‍ക്കും വൈസ് പ്രസിഡണ്ട് ബ്രിജിറ്റ് കുളങ്ങര നന്ദി രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments