വാഷിംഗ്ടൺ: ചൈനയുടെ സാമൂഹിക മാധ്യമമായ ടിക്ടോക്കിന് അമേരിക്കയിൽ പ്രവർത്തിക്കാൻ 75 ദിവസം കൂടി നൽകി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഈ സമയപരിധിക്കുള്ളിൽ യുഎസിൽ ടിക്ടോക്കിനെ അമേരിക്കൻ ഉടമസ്‌ഥതയിൽ കൊണ്ടുവരാനുള്ള പുതിയ കരാറിലെത്തണം.ചൈനയ്ക്കെതിരെ പകരംതീരുവ ഏർപ്പെടുത്തിയതിനു തിരിച്ചടിയായി 34 ശതമാനം അധിക തീരുവ ചൈനയും യുഎസിനെതിരെ പ്രഖ്യാപിച്ചിരുന്നു. ടിക്ടോക് വിൽപനയിൽനിന്നു പിന്മാറുന്നുവെന്നു ചൈനീസ് ഉടമസ്‌ഥരായ ബൈറ്റ്ഡാൻസ് വൈറ്റ് ഹൗസിനെ അറിയിക്കുകയും ചെയ്തു. തുടർന്നാണു ടിക്ടോക് വിൽപന നടന്നാൽ ചൈനയ്ക്കെതിരായ പകരംതീരുവയിൽ മാറ്റം വരുത്താമെന്ന സൂചനയുമായി ട്രംപ് രംഗത്ത് വന്നത്. ബൈഡൻ ഭരണകൂടമാണ് സുരക്ഷാ കാരണങ്ങളുടെ പേരിൽ ടിക് ടോകിന് അമേരിക്കയിൽ വിലക്കിട്ടത്