Monday, December 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടീം യൂ ഡി എഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ

ടീം യൂ ഡി എഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ തിളക്കമാർന്ന വിജയത്തിന് കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ , ടീം യൂ ഡി എഫ് പൊരുതി നേടിയ വിജയമാണിതെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ, തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന തിരിച്ചറിവിൽ കോൺഗ്രസ് നേടിയത് മലയാളിയുടെ അഭൂതപൂർവമായ പിന്തുണയെന്ന് ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സർക്കാർ സ്‌പോൺസേർഡ് കൊള്ളകളുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ഇനി വരാൻ പോകുന്നത് ടീം യൂ ഡി എഫ് കാലം, ഒരു കള്ളക്കഥകളിലും ജനം വീണില്ല ഇത്തവണയെന്നത് നശിച്ച ഭരണം മടുത്ത് കൊണ്ടെന്ന് യൂ ഡി എഫ് തെളിയിച്ചുവെന്ന് ചെയര്‍മാന്‍
പോൾ കറുകപ്പള്ളി, വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം ആവർത്തിക്കുവാൻ വേണ്ടുന്ന പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന് ടീം യൂ ഡി എഫിന് എല്ലാ പിന്തുണയുമുണ്ടാവുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടീം യൂ എസ് എ,

മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം,സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ,ജോർജ് ജെ കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ,ട്രെഷറർ ഡോ. മാത്യു വർഗീസ്,ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്,ജോൺ വർഗീസ് ന്യൂ ജേഴ്‌സി പ്രസിഡന്റ് ജെയിംസ് ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യൂ ഡി എഫിന് ആശംസകൾ അർപ്പിച്ചു.

വാർത്ത – ജോസഫ് ഇടിക്കുള

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments