വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ പണം കണ്ടെത്തുന്നതിനായി മാതാപിതാക്കളെ വധിച്ച് മകൻ. പതിനേഴുകാരനായ നികിത കാസപ്പ് ആണ് പിടിയിലായത്. ടാറ്റിയാന കാസപ്പ്(35), ഡൊണാള്‍ഡ് മേയര്‍(51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിസ്‌കോണ്‍സില്‍വെച്ചായിരുന്നു സംഭവം
വെടിവെച്ചാണ് നികിത കാസപ്പ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൊലയ്കക്ക് ശേഷം മാതാപിതാക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ക്കൊപ്പം ഇയാൾ ആഴ്ചകളോളം താമസിച്ചു. ഇതിന് പിന്നാലെ 14,000 ഡോളറും പാസ്പോര്‍ട്ടുകളും വളർത്ത് നായയുമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം കാന്‍സാസില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.