വാഷിങ്ടന്‍ : യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞു. ഓവല്‍ ഓഫിസിലെ കൂടിക്കാഴ്ചയില്‍ ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ നടന്ന രൂക്ഷമായ വാഗ്വാദത്തിനു പിന്നാലെയാണ് ക്ഷമാപണം. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണു സെലെന്‍സ്‌കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി പറഞ്ഞത്.
”ട്രംപിനു സെലെന്‍സ്‌കി കത്ത് അയച്ചിരുന്നു. ഓവല്‍ ഓഫിസില്‍ നടന്ന എല്ലാ സംഭവങ്ങള്‍ക്കും അദ്ദേഹം ക്ഷമാപണം നടത്തി. ഇതു സുപ്രധാന നടപടിയായി കരുതുന്നു. യുഎസും യുക്രെയ്‌നും തമ്മിലും യുക്രെയ്‌നും യൂറോപ്പും തമ്മിലുമുള്ള ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ ഇത് ഉപകാരപ്പെടും”- വിറ്റ്‌കോഫ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്കായി കൂടിക്കാഴ്ച വൈകില്ലെന്നാണു സൂചന.