Monday, March 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsട്രംപിന്റെ മുഖത്ത് മാധ്യമ പ്രവർത്തകന്റെ മൈക്ക് തട്ടി, സുരക്ഷാവീഴ്ചയെന്ന് രൂക്ഷ വിമർശനം

ട്രംപിന്റെ മുഖത്ത് മാധ്യമ പ്രവർത്തകന്റെ മൈക്ക് തട്ടി, സുരക്ഷാവീഴ്ചയെന്ന് രൂക്ഷ വിമർശനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്ത് മാധ്യമ പ്രവർത്തകന്റെ മൈക്ക് തട്ടി. മൈക്ക് മുഖത്ത് തട്ടുന്ന ദൃശ്യം പ്രചരിതോടെ സുരക്ഷാവീഴ്ചയെന്ന് രൂക്ഷ വിമർശനം

അബദ്ധത്തിൽ റിപ്പോർട്ടറുടെ മൈക്ക് തട്ടുന്നതാണെന്ന് വീഡിയോയിൽ വ്യക്തമാണ്. വാർ സമ്മേളനത്തിനിടെ ആയിരുന്നു തിക്കിത്തിരക്കി നിന്ന ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള മൈക്കാണ് സെക്കന്റുകൾ ട്രംപിന്റെ മുഖത്ത് തട്ടിയത്. ഇത് കണ്ട് അൽപം പരുഷമായി റിപ്പോർട്ടറെ നോക്കുകയും പുരികം ഉയർത്തി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.

ജോയിന്റ് ബേസ് ആൻഡ്രൂസിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു അപ്രതീക്ഷിതമായ സംഭവം. വാഷിംഗ്ടൺ ഡിസിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ക്യാമറയിൽ പതിഞ്ഞ സംഭവം പിന്നീട് വൈറലാവുകയായിരുന്നു. ‘ഇന്നത്തെ ടെലിവിഷൻ സ്‌ക്രീൻ അവർ കൊണ്ടുപോയി, ഈ രാത്രി അവർ തന്നെ വലിയ സ്റ്റോറിയായി മാറി’ എന്നായിരുന്നു ട്രംപ് ചിരിച്ചുകൊണ്ട് പറ!*!ഞ്ഞത്. ആദ്യം അസ്വസ്ഥനായെങ്കിലും രസകരമായിട്ടായിരുന്നു പിന്നീട് ട്രംപ് സംഭവത്തെ സമീപിച്ചത്.

എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സീക്രട്ട് ഏജന്റ്‌സ് എവിടെയെന്നും, ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായെന്നും ചോദിക്കുന്നു ചിലർ. അതേസമയം എങ്ങനെയാണ് റിപ്പോർട്ടർക്ക് ട്രംപിന്റെ ഇത്ര അടുത്ത് എത്താൻ സാധിച്ചതെന്നും ചോദ്യമുയർന്നു. അതേസമയം, വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ മാധ്യമങ്ങളെ വിമർശിച്ച് രംഗത്തുവന്നു. ഒരു റിപ്പോർട്ടർ എങ്ങനെയാണ് ട്രംപിന്റെ മുഖത്തോട് ഇത്ര അടുത്ത് ആ മൈക്ക് പിടിച്ചത്? ഇത് ശരിയാണെന്ന് തോന്നുന്നില്ല. സുരക്ഷ ശക്തമാക്കണമെന്നും അവർ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com