Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

പി.പി ചെറിയാൻ

ഡാളസ്: അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ MST നമ്പൂതിരി, എബ്രഹാം തെക്കേമുറി ഹാളിൽ ഇന്ന് തുടക്കം കുറിക്കും . ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടക്കുന്നു. സമ്മേളനത്തിനു ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.

ഈ സമ്മേളനത്തിൽ ഡോക്ട൪ എം. വി പിള്ള , നിരൂപക൯ സജി അബ്രഹാം തുടങ്ങിയവ൪ പ്രധാന അതിഥികളായി പങ്കെടുക്കും . സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

.മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തിൽ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്

അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു കേന്ദ്ര സാഹിത്യ

സംഘടന എന്ന ആശയം രൂപപ്പെട്ടത്.അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്തു കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്. കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ MST നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു. KLS പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ LANA യുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചവരാണ് .
ഇപ്പോൾ സംഘടനയെ നയിക്കുന്നത് പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും (ടെന്നീസി) സെക്രട്ടറി സാമുവൽ പനവേലിയും (ടെക്സാസ്) ട്രഷറ൪ ഷിബു പിള്ള ( ടെന്നീസി) , മാലിനി, (ന്യൂയോർക്ക്) ജോൺ കൊടിയൻ (കാലിഫോണിയ ) ഹരിദാസ്‌ തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്തസനങ്ങളിൽ നിന്നും ,കാനഡയിൽ നിന്നും നിരവധി സാഹിത്യകാരന്മാരും, കവികളും , സാഹിത്യപ്രേമികളും ഇതിനകം ഡാളസിൽ എത്തിച്ചേർന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments