Saturday, December 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസ് സ്കൂൾ ഓഫ് തിയോളജി (DST) പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28-ന്

ഡാലസ് സ്കൂൾ ഓഫ് തിയോളജി (DST) പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28-ന്

പി.പി ചെറിയാൻ

ഡാലസ്: ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി അസ്സോസിയേഷന്റെ (Alumni Association) ഈ വർഷത്തെ വാർഷിക സമ്മേളനം 2025 ഡിസംബർ 28-ന് ഞായറാഴ്ച നടത്തപ്പെടും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 6:30-ന് സൂം പ്ലാറ്റ്‌ഫോം വഴിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിന്റെ മുഖ്യ വിഷയം ‘Reignite the Vision and Mission Mindset’ (ദർശനവും മിഷൻ മനോഭാവവും വീണ്ടും ജ്വലിപ്പിക്കുക) എന്നതാണ്. നിലവിലെ ലോക സാഹചര്യങ്ങളിൽ ശുശ്രൂഷയുടെ പ്രസക്തി പൂർവ്വ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും, അവരുടെ ശുശ്രൂഷാ മേഖലകളിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഈ സംഗമം വേദിയാകും. ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽനിന്നു ലഭിച്ച പരിശീലനവും അറിവും ലോകമെമ്പാടുമുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അസുലഭ അവസരം കൂടിയാണിത്.

സമ്മേളനത്തിൽ പ്രശസ്ത പ്രാസംഗികനും ദൈവശാസ്ത്രജ്ഞനുമായ പാസ്റ്റർ ടിങ്കു തോംസൺ മുഖ്യ അതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിന്റെ പ്രഭാഷണം ശുശ്രൂഷകർക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ പാസ്റ്റർമാരായ, ഡോ. എബ്രഹാം തോമസ്, ഡോ. ജോസഫ് ഡാനിയേൽ, ഡോ. തോമസ് മുല്ലക്കൽ എന്നിവരും വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.

സുവിശേഷ താൽപ്പര്യമുള്ളവർക്കും, മിഷനറി പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കും സൂം വഴി നേരിട്ട് സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. സൂം ഐഡി: 874 3766 0854. മീറ്റിംഗിന് പാസ്‌വേർഡ് ആവശ്യമില്ല. വിവിധ രാജ്യങ്ങളിലായി ശുശ്രൂഷിക്കുന്ന നിരവധി DST പൂർവ്വ വിദ്യാർത്ഥികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് , പാസ്റ്റർ തോമസ് ജോൺ (214) 500-8566, സജിത്ത് സ്കറിയാ (516) 547-3363, ബാബു പി സൈമൺ (214) 735 -3999 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments