Sunday, March 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസിൽ ഷാജൻ സ്കറിയയുമായി സംവദിക്കാൻ അവസരം ഇന്ന് (ഞായർ) , വൈകീട്ട് 5 ന്‌

ഡാളസിൽ ഷാജൻ സ്കറിയയുമായി സംവദിക്കാൻ അവസരം ഇന്ന് (ഞായർ) , വൈകീട്ട് 5 ന്‌

ടി സി ചാക്കോ

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും ‘മറുനാടൻ മലയാളി’യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്കറിയയുമായി സംവദിക്കാൻ ഡാളസിൽ അവസരം ഒരുക്കുന്നു.
2026 മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 വരെ കെ.ഇ.എ ഇവൻ്റ് സെൻ്റർ , 580 കാസിൽ ഗ്ലെൻ ഡ്രൈവ്, ഗാർലൻഡ് , ടെക്സാസ് 75043 ഈ പരിപാടിക്ക് വേദിയാകുന്നത് . നാല് മണിക് സെന്ററിൽ എത്തിച്ചേരുന്ന
ഷാജനുമായി ആശയവിനിമയം നടത്തുന്നതിന് ഔദ്യോഗീകമായി പരിപാടി ആരംഭിക്കുന്ന 5 വരെ അവസരം ലഭികും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.പ്രവേശനം തികച്ചും സൗജന്യമാണ്

മലയാള മാധ്യമരംഗത്ത് ഡിജിറ്റൽ യുഗത്തിന് പുതിയ ദിശാബോധം നൽകിയ വ്യക്തികളിൽ പ്രധാനിയാണ് ഷാജൻ സ്കറിയ.മാധ്യമപ്രവർത്തനം, സോഷ്യൽ മീഡിയയുടെ കരുത്ത്, സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നേരിട്ട് അറിയാനുള്ള അപൂർവ്വ അവസരമായിരിക്കും ഡാളസിലെ ഈ സംഗമം.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്:

സണ്ണി മാളിയേക്കൽ: 214-940-3853
പി.പി ചെറിയാൻ: 214-450-4107

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments