Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന്

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന്

പി.പി ചെറിയാൻ

ഡാളസ് : ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു

ഡാലസ്–ഫോർത്ത്‌വോർത്ത് (DFW) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയിൽ എത്തുന്ന ഈ പരിപാടി കൂടുതൽ ആവേശകരമായിരിക്കും സുബി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ,ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും.താലന്തുള്ള ഗായകർ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.

കേരളപ്പിറവി ആഘോഷത്തിൽ ഏറെ ആകാംക്ഷയുണർത്തുന്ന മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും.ആരാണ് ഈ വർഷത്തെ “മങ്കയും ശ്രീമാനും” എന്നറിയുന്നതിനു മുഴുവൻ ഡാളസ് മലയാളി സമൂഹവും ആവേശത്തോടെ കാത്തിരിക്കുന്നു!

സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോര്ജും വോളണ്ടിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേത്ര്വത്വം നൽകുന്നു.ഇവരുടെ നേതൃത്വത്തിൽ മികച്ച കോർഡിനേഷൻ ഉറപ്പാക്കിയാണ് ഈ വിരുന്ന് ഒരുക്കപ്പെട്ടിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി അനവധി വോളന്റീർസ് പിന്നിൽ അഹോരാത്രം പരിശ്രമിക്കുന്നു.
കേരളത്തിന്റെ ചൂടും സൗഹൃദവും നിറഞ്ഞ ഈ സാംസ്കാരിക വിരുന്നിലേക്ക് എല്ലാ മലയാളികളെയും ഡാളസ് കേരള അസോസിയേഷൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് -പ്രദീപ് നാഗനൂലിൽ
സെക്രട്ടറി—– മൻജിത് കൈനിക്കര.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments