Saturday, January 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡോ. ജേക്കബ് തോമസ് (മുന്‍ ഫോമാ പ്രസിഡന്റ്) അഞ്ചാം തവണയും ലോക കേരള സഭാംഗം

ഡോ. ജേക്കബ് തോമസ് (മുന്‍ ഫോമാ പ്രസിഡന്റ്) അഞ്ചാം തവണയും ലോക കേരള സഭാംഗം

ന്യൂയോര്‍ക്ക്: ഫോമാ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജേക്കബ് തോമസിനെ അഞ്ചാം തവണയും ലോക കേരള സഭയുടെ മെമ്പറായി തെരഞ്ഞെടുത്തു.

ന്യൂയോര്‍ക്കിലെ മാരിയട്ട് മാര്‍ക്കീസ് സെന്ററില്‍ വെച്ച് നടന്ന ഫോമയുടെ അമേരിക്കന്‍ റീജിയന്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.

ഫോമയുടെ രൂപീകരണ കാലം മുതല്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോ. ജേക്കബ് തോമസ് വിവിധ ചുമതലകള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഫോമയുടെ പ്രഥമ ഹൂസ്റ്റന്‍ കണ്‍വന്‍ഷനിലെ റജിസ്ട്രേഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഡോ.ജേക്കബ് തോമസ്. 2014ലെ ഫിലഡല്‍ഫിയയിലെ ഫോമ കണ്‍വന്‍ഷന്റെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ജനറല്‍ കണ്‍വീനറായും മെട്രോ റീജിയന്റെ ആര്‍വിപി ആയും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ബോട്ട് ക്ലബ് പ്രസിഡന്റ്, ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments