Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതാങ്ക്‌സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

താങ്ക്‌സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

ഡാളസ്: ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ ഗ്രൂപ്പ് അഗങ്ങളുടെ “ജോയ്” മിനിസ്ട്രി തായ്ക്സ് ഗിവിങ്ങ് കൂട്ടായ്മ ഏവർക്കും നവ്യാനുഭവമായി. ദൈവത്തിന് കൃതഞ്ജത അർപ്പിച്ച് കൊണ്ട് വികാരി ഫാ. ബിൻസ് ചേത്തലിൽ വി. കുർബ്ബാന അർപ്പിച്ചു.

സെന്റ് പയസ് റ്റെന്ത് ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രസിഡന്റ് തിയോഫിൽ ചാമക്കാല എല്ലാവരെയും പ്രത്യേകം സ്വാഗതം ചെയ്തു. തുടർന്ന് വികാരി ഫാ. ബീൻസ് ചേത്തലിൽ സെമിനാർ നയിക്കുകയും പഴയ ഭാരവാഹികൾ ചെയ്ത സേവനത്തിന് പ്രത്യേകം നന്ദീ അർപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം ജോയി വരുകുകാലായിൽ വിവിധ കലാപരുപാടികൾക്ക് നേതൃത്വം നൽകി.

2026-2027 വർഷത്തേക്ക് പുതിയ എക്സീക്യുട്ടീവ് അംഗങ്ങൾ ആയി തിയോഫിൽ & ലീലാമ്മ ചാമക്കാല, അലക്സ് & സാറാമ്മ മാക്കീൽ കല്ലിടുക്കിൽ, തോമസ് & ട്രെയിസി മുകളിൽ, തോമസ് & ഡോളി ചാമക്കാല, മത്തച്ചൻ & ഗ്രേസി കട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. കലാപരുപാടികൾക്കും മീറ്റിംങ്ങീനും ശേഷം എല്ലാവരും തായ്ക്സ് ഗിവിങ്ങ് ഭക്ഷണം കഴിച്ച് പിരിഞ്ഞു. പ്രായം മറന്ന് ആവേശത്തോടെ നടന്ന ഒത്ത് ചേരൽ ഒരു പുത്തൻ ഉണർവ് അവർക്ക് നൽകി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments