Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതാമ്പായിൽ ഹോളി ചൈൽഡ്ഹുഡ് പ്രവത്തനോദ്ഘാടനം

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് പ്രവത്തനോദ്ഘാടനം

സിജോയ് പറപ്പള്ളിൽ

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2025 – 2026 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ തിരി തെളിച്ചുകൊണ്ട് പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്‌തു. സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതിനായി കുട്ടികൾ വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങൾ ധരിച്ചുകൊണ്ട് അണിനിരന്നു.

സകല മരിച്ചവരുടെ ദിനത്തോടനുബന്ധിച്ചു സൺ‌ഡേ സ്കൂൾ കുട്ടികൾ സെമിത്തേരി സന്ദർശിക്കുകയും പ്രത്യേക പ്രാത്ഥനകൾ നടത്തുകയും ചെയ്‌തു. ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റർമാരായ സിസ്റ്റർ അമൃതാ എസ്.വി.എം., എബി വെള്ളരിമറ്റം, ജ്യോതിസ് ആക്കൽകൊട്ടാരം, അഞ്ജുഷ പഴയമ്പള്ളിൽ, സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പാൾ സാലി കുളങ്ങര, സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments