നയാഗ്ര ഫോൾസ് : നയാഗ്ര മലയാളി സമാജത്തിന്റെ മൂന്നാമത് രാജ്യാന്തര വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ എൻഎംഎസ് ബ്ലാസ്റ്റേഴ്സ് ഓപ്പൺ വിഭാഗത്തിൽ ജേതാക്കളായി. ടൊറന്റോ മാന്റിൽ ജിടിഎയെയാണ് ഫൈനലിൽ ബ്ളാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്രാംപ്ടൺ സ്പൈക്കേഴ്സ്, ലണ്ടൻ ഫാൽക്കൺസ് എന്നിവർ മൂന്നും നാലും സ്ഥാനക്കാരായി
അണ്ടർ-17, ഫോർട്ടി പ്ളസ് വിഭാഗങ്ങളിൽ ഫാൽക്കൺസാണ് ജേതാക്കൾ. യഥാക്രമം എയ്സസും എഡ്മിന്റൻ മാസ്ക് സ്പൈക്ക്സും രണ്ടാം സ്ഥാനക്കാരായി. കാനഡ ഗെയിംസ് പാർക്കിൽ രാജ്യാന്തരനിലവാരത്തിൽ ഒരുക്കിയ കോർട്ടുകളിലായിരുന്നു മൽസരം.
റിയൽറ്റർ അർജുൻ സനൽകുമാർ, ജെയിംസ് ഓട്ടോ ഗ്രൂപ്പിലെ ബോബൻ ജെയിംസ് എന്നിവരായിരുന്നു മെഗാ സ്‌പോൺസർമാർ. കൺവീനർ ബൈജു പകലോമറ്റം, സമാജം പ്രസിഡന്റ് റോബിൻ ചിറയത്ത്, വൈസ് പ്രസിഡന്റ് ശിൽപ ജോഗി, സെക്രട്ടറി കേലബ് വർഗീസ്, ട്രഷറർ പിന്റോ ജോസഫ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.



