ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അലക്സ് തോമസ്, വൈസ് പ്രസിഡന്റായി ജോർജ് ഓലിക്കൽ എന്നിവരെ തിരഞ്ഞെടുത്തു. സുമോദ് തോമസ് നെല്ലിക്കാല ജനറൽ സെക്രട്ടറിയായും അഭിലാഷ് ജോൺ അസോസിയേറ്റ് സെക്രട്ടറിയായും ചുമതലയേറ്റു.
ട്രഷററായി ജോയ് തട്ടാർകുന്നേൽ, അസോസിയേറ്റ് ട്രഷററായി തോമസ് പോൾ, അക്കൗണ്ടന്റായി ഫിലിപ്പോസ് ചെറിയാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ജോൺ പണിക്കറുടെ അധ്യക്ഷതയിൽ നടന്ന വാർഷീകയോഗത്തിൽ ജോർജ് ഓലിക്കൽ റിപ്പോർട്ടും സുമോദ് നെല്ലിക്കാല കണക്കും അവതരിപ്പിച്ചതിനുശേഷം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്തയുടെ നേതൃത്വത്തിൽ നടന്ന ഇലക്ഷനിൽ നടന്നത് . തമ്പി പോത്തൻ, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ എന്നിവർ ഇലക്ഷൻ നടപടികൾ സുമഗമമാക്കുന്നതുവേണ്ടിയുള്ള ക്രമീകരണം നടത്തി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്നീ സംഘടനകളിൽ അദ്ദേഹം മുൻപ് സുപ്രധാന നേതൃത്വ ചുമതലകൾ വഹിച്ചിട്ടുണ്ട്. മികച്ച വാഗ്‌മിയായ അലക്സ് തോമസ് വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമാണ്.
ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സംഘടനകളിൽ നേതൃത്വ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ട്രഷറർ ജോയ് തട്ടാർകുന്നേൽ സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണെന്ന് മുൻകാല പ്രവർത്തനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.
മറ്റ് ഭാരവാഹികൾ: ആർട്ട് – രാജു പി. ജോൺ, സിവിക് & ലീഗൽ – സുധാ കർത്ത, ലിറ്റററി – ഡോ. ഈപ്പൻ ഡാനിയേൽ, എഡിറ്റോറിയൽ ബോർഡ് – ജോൺ പാണിക്കർ, ബിൽഡിംഗ് പ്രോജക്ട് – അലക്സ് തോമസ്, ഐടി കോഓർഡിനേറ്റർ – മോഡി ജേക്കബ്, പ്രോഗ്രാം കോഓർഡിനേറ്റർ – സുരേഷ് നായർ, പബ്ലിക് റിലേഷൻസ് – ജോൺസൺ യോഹന്നാൻ, ഫെസിലിറ്റി – ജേക്കബ് കോര, ലൈബ്രറി – വൽസ തട്ടാർകുന്നേൽ, മെമ്പർഷിപ്പ് – വി.വി. ചെറിയാൻ, ഫണ്ട്രെയ്സിംഗ് – രാജൻ സാമുവൽ, ഇൻഡോർ ഗെയിംസ് – തമ്പി പോത്തൻ, യൂത്ത് കോഓർഡിനേറ്റർ – മോൻസൺ വർഗീസ്, ഫുഡ് & റിഫ്രഷ്മെന്റ് – റേച്ചൽ തോമസ്, സ്പോർട്സ് – അലക്സ് ബാബു, കമ്മ്യൂണിറ്റി ആക്ടിവിറ്റീസ് – റവ. ഫിലിപ്സ് മോടയിൽ , ചാരിറ്റി – ജയ സുമോദ്, ഫോട്ടോഗ്രാഫി – എബി മാത്യു, വിഷ്വൽ മീഡിയ – ടിനു ജോൺസൺ, വുമൺസ് ഫോറം – സെലീൻ ഓലിക്കൽ.
ബോർഡ് ഓഫ് ട്രസ്റ്റിയിലേക്ക് സുധാ കർത്ത, ബോർഡ് ഓഫ് ട്രസ്റ്റി സെക്രട്ടറിയായി തമ്പി പോത്തൻ എന്നിവരെയും, ഓഡിറ്ററായി മേഴ്സി പണിക്കരെയും തിരഞ്ഞെടുത്തു.
പുതിയ നേതൃത്വത്തിന് കീഴിൽ സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ദാന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പെൻസിൽവാനിയയിലെ മലയാളികളുടെ ഉന്നമനത്തിനുവേണ്ടി രൂപം കൊണ്ട പമ്പ അസോസിയേഷൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകയിൽ ഉയർന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിന് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.



