സുമോദ് തോമസ് നെല്ലിക്കാല
ഫിലാഡൽഫിയ: പമ്പ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്യൂ ഇയർ പരിപാടി അംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർണ്ണമായി നടന്നു. വിവിധ സാമൂഹിക–സാംസ്കാരിക നേതാക്കൾ പങ്കെടുത്ത ചടങ്ങ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു.

ചടങ്ങിന് ജനറൽ സെക്രട്ടറി ജോർജ് ഒലിക്കൽ സ്വാഗതം ആശംസിക്കുകയും യോഗ നിയന്ത്രണവും നിർവഹിക്കുകയും ചെയ്തു. പമ്പ അസോസിയേഷൻ പ്രസിഡന്റ് ജോൺ പണിക്കർ അധ്യക്ഷത വഹിച്ചു. തന്റെ പ്രസിഡൻഷ്യൽ പ്രസംഗത്തിൽ സംഘടനയുടെ പോയ വർഷത്തെ പ്രവർത്തനങ്ങളിൽ ഭാഗവാക്കായ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു.
ന്യൂ ഇയർ സന്ദേശം റവ. ഫിലിപ്സ് മോടയിൽ നൽകി. പുതുവർഷം പ്രത്യാശയുടെയും സഹകരണത്തിന്റെയും കാലമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

പരിപാടിയുടെ മുഖ്യാതിഥിയായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പങ്കെടുത്തു. അദ്ദേഹം പ്രവാസി സമൂഹത്തിന്റെ ഐക്യവും സംഘടനകളുടെ പങ്കും സംബന്ധിച്ച് പ്രചോദനാത്മകമായ പ്രസംഗം നടത്തി.
പമ്പ പ്രസിഡന്റ്-ഇലക്ട് അലക്സ് തോമസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു., ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ സുധാ കാർത്ത, പമ്പ വിമൻസ് ഫോറം ചെയർ സെലിൻ ഒലിക്കൽ, ഡോ. ഈപ്പൻ ഡാനിയൽ, ഫൊക്കാന ട്രഷറർ ജോയ് ചക്കപ്പൻ, ഫൊക്കാന നേതാക്കളായ ലീല മാരേട്ട്, ദേവസി പാലാട്ടി, ഫ്രാൻസിസ് കാരക്കാട്, തങ്കച്ചൻ മണക്കുന്നേൽ എന്നിവർ ആശംസ അർപ്പിച്ചു.
പരിപാടിയോടനുബന്ധിച്ചു ഫൊക്കാനയുടെ മെഡിക്കൽ കാർഡ് വിതരണവും, കൺവെൻഷൻ രെജിസ്ട്രേഷനും നടത്തപ്പെടുകളുണ്ടായി. ഈ പ്രവർത്തനങ്ങൾ രാജൻ സാമുവേൽ, ഫിലിപ്പോസ് ചെറിയാൻ എന്നിവർ ഏകോപിപ്പിച്ചു.

കൂടാതെ, പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനകൈമാറ്റ ചടങ്ങും നടന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അലക്സ് തോമസ്, ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കല, ട്രഷറർ ജോയ് തട്ടാർകുന്നേൽ എന്നിവർ മുൻ ഭാരവാഹികളായ ജോൺ പണിക്കർ, ജോർജ് ഒലിക്കൽ, സുമോദ് ടി. നെല്ലിക്കല എന്നിവരിൽ നിന്ന് സ്ഥാനകൈമാറ്റം നടത്തി ഔദ്യോഗികമായി അധികാരമേറ്റു.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി രാജു പി. ജോൺ, മാത്യു കിഴക്കേൽ, ഷീബ, ടിനു ജോൺസൺ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പരിപാടിക്ക് കൂടുതൽ ഭംഗി നൽകി. തോമസ് പോൾ, ജേക്കബ് കോര എന്നിവർ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.
പരിപാടിയുടെ സമാപനത്തിൽ ട്രഷറർ സുമോദ് നെല്ലികാല നന്ദി രേഖപ്പെടുത്തി. ന്യൂ ഇയർ ആഘോഷം പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ സന്തോഷവും നവോന്മേഷവും നിറച്ച ഒരു അനുഭവമായി മാറി.





