Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ക്വീൻസ് ഇടവകയിൽ നവംബർ 7,8 തീയതികളിൽ

പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ക്വീൻസ് ഇടവകയിൽ നവംബർ 7,8 തീയതികളിൽ

ജോസഫ് പാപ്പൻ

ന്യൂയോർക് : മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ഗീവര്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിഇരുപത്തിമൂന്നാമതു (123th)ഓർമ്മപ്പെരുന്നാളും നാല്പ്പതെട്ടാമതു (48th) ഇടവകപ്പെരുന്നാളും അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ് St ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വെള്ളി,ശനി (Nov-7,8)ദിവസങ്ങളിൽ നടത്തപ്പെടുന്നു .

നവംബർ 2 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ.ജെറി വര്ഗീസ് കൊടി ഉയർത്തി . വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും , ധ്യാനപ്രസംഗവും മധ്യസ്ഥപ്രാർത്ഥനയും , ശനിയാഴ്ച രാവിലെ 8:30 ന് , പ്രഭാതനമസ്കാരവും വിശുദ്ധകുർബ്ബാനയും തുടർന്ന് ഭക്തിനിർഭരമായ പ്രദിക്ഷണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .

ബാൾട്ടിമോർ St.തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ വികാരി റവ.ഫാ. ടോബിൻ മാത്യു പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു . എല്ലാ വിശ്വാസികളുടെയും പ്രാര്ഥനാപൂർണ്ണമായ സാന്നിധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments