Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വത്തിക്കാൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. ശ്വാസകോശത്തേയും കിഡ്‌നിയേയും രോഗം ബാധിച്ചതിനാൽ പോപ്പിന്റെ നില ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാൻ അറിയിച്ചിരുന്നു. എന്നാൽ വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്‌നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആശുപത്രി മുറിയിൽവെച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ചികിത്സയിൽ കഴിയവെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്ദേശങ്ങൾ അയച്ചവർക്കും മാർപാപ്പ നന്ദി അറിയിച്ചു.
‘കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകർഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാർത്ഥനകൾക്കും നന്ദി. ഞാൻ നിങ്ങൾ എല്ലാവരെയും മാതാവിന്റെ മധ്യസ്ഥതയിൽ ഏൽപ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’, മാർപാപ്പ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments