Thursday, January 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രവാസികൾക്കായി 'ഓ യെസ് ഹോം സൊല്യൂഷൻസ്'; നാട്ടിലെ വീടുകൾക്ക് ഇനി 50 ലധികം സേവനങ്ങളുമായി സമഗ്ര...

പ്രവാസികൾക്കായി ‘ഓ യെസ് ഹോം സൊല്യൂഷൻസ്’; നാട്ടിലെ വീടുകൾക്ക് ഇനി 50 ലധികം സേവനങ്ങളുമായി സമഗ്ര പരിരക്ഷ

കൊച്ചി: പ്രവാസികൾ നാട്ടിൽ അടച്ചിട്ടിരിക്കുന്ന വീടുകളുടെ പരിപാലനത്തിനായി വിപ്ലവകരമായ പദ്ധതിയുമായി പ്രമുഖ സേവന ദാതാക്കളായ ‘ഓ യെസ് ഹോം സൊല്യൂഷൻസ്’ (Oh Yes Home Solutions). വീടിന്റെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കുന്ന 50-ഓളം സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക മെയിന്റനൻസ് പാക്കേജുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വീടിന്റെ ആവശ്യാനുസരണം മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിലുള്ള പാക്കേജുകൾ പ്രവാസികൾക്ക് തിരഞ്ഞെടുക്കാം. പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ മുതൽ എസി സർവീസിംഗ്, പെയിന്റിംഗ്, വാട്ടർ ടാങ്ക് ക്ലീനിംഗ് തുടങ്ങി ഒരു വീടിന് ആവശ്യമായ 50-ലധികം സർവീസുകൾ ഈ പാക്കേജിന്റെ ഭാഗമാണ്.

ഫ്യൂച്ചർ ഹെൽത്ത് കാർഡ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത വീടുകൾക്ക് നൽകുന്ന ‘ഫ്യൂച്ചർ ഹെൽത്ത് കാർഡ്’ ആണ്. വിദഗ്ധ തൊഴിലാളികൾ വീട് പരിശോധിച്ച്, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ട്രക്ചറൽ തകരാറുകൾ, പൈപ്പുകളുടെയോ ഇലക്ട്രിക് ലൈനുകളുടെയോ കേടുപാടുകൾ എന്നിവ മുൻകൂട്ടി കണ്ടെത്തി റിപ്പോർട്ട് നൽകുന്നു. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉടമകൾക്ക് സാധിക്കും.

അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് വിദേശത്തിരുന്ന് തന്നെ നാട്ടിലെ വീടിന്റെ അറ്റകുറ്റപ്പണികൾ ഒരു ക്ലിക്കിലൂടെ നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ ഗുണം. കേരളത്തിലെ 14 ജില്ലകളിലും ഈ സേവനം ലഭ്യമാണ്. സിംഗിൾ സർവീസുകളെ അപേക്ഷിച്ച് വാർഷിക പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ ഏകദേശം 200 ഡോളറോളം ലാഭിക്കാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക: homemaintenance.ohyesworld.com

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments