Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു

പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു

(കെ.എച്ച്.എൻ.എ. മീഡിയ)

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയോടെപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സാമ്പത്തിക പരാധീനതയുള്ള മലയാളി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും, അമേരിക്കൻ മലയാളികളുടെ വിവിധ പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും , ഇപ്പോഴത്തെ കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ അമ്മയുടെ നിര്യാണത്തിൽ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കെ.എച്ച്.എൻ.എ. നേതൃയോഗം അനുശോചിച്ചു.

കേരളത്തിൽ പന്തളം നൂറനാട് തറവാട്ട് വീട്ടിൽ വാർധക്യ സഹജമായ അസുഖത്താൽ അന്തരിച്ച ചെല്ലമ്മ അമ്മ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ സഹധർമ്മിണിയാണ്. അടുത്ത കുടുംബാംഗങ്ങളായ പ്രസന്നൻ പിള്ള ഭാര്യ ഡോ:അനിത പിള്ള, സുരേഷ് കുമാർ, ഷൈലജ,ഗിരിജ രാമകൃഷ്ണൻ, രാമകൃഷ്ണ പിള്ള, ശ്രീനിവാസൻ, ആശ ലക്ഷ്മി എന്നിവരുടെയും മറ്റു ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സെക്രട്ടറി സിനു നായർ അവതരിപ്പിച്ച അനുശോചന പ്രമേയം പറയുന്നു. നൂറനാട്, പുലിമേൽ, പുല്ലേലിൽ പടിഞ്ഞാറത്തതിൽ എന്ന വസതിയിൽ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments