Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫാർമേഴ്സ് ബ്രാഞ്ചിൽ 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഇന്ന്; ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയർ

ഫാർമേഴ്സ് ബ്രാഞ്ചിൽ 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഇന്ന്; ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയർ

മാർട്ടിൻ വിലങ്ങോലിൽ

ഫാർമേഴ്സ് ബ്രാഞ്ച്, ടെക്‌സാസ് : മലയാളി വോളിബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് നാളെ (ഒക്ടോബർ 18, 2025, ശനിയാഴ്ച) ഫാർമേഴ്സ് ബ്രാഞ്ചിലെ റൈസ് എനർജി സ്റ്റാർസെന്ററിൽ (2400 Pike Street, Farmers Branch, TX 75234) വെച്ച് നടക്കും.

വോളിബോൾ രംഗത്തെ പ്രമുഖ ടീമുകൾ കിരീടത്തിനായി ഏറ്റുമുട്ടുന്ന ഈ കായിക മാമാങ്കത്തിന് ഡാളസിലെ പ്രമുഖ ടീമായ ഡാളസ് സ്ട്രൈക്കേഴ്സ് ആണ് ആതിഥേയത്വം വഹിക്കുന്നത്.

ബ്ലെസ്സൺ ജോർജ്ജിൻ്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ഈ ടൂർണമെൻ്റിൽ വാശിയേറിയ മത്സരങ്ങൾ രാവിലെ മുതൽ നടക്കും.

പ്രധാന ടീമുകൾ: സംഘാടകരായ ഡാളസ് സ്ട്രൈക്കേഴ്സിനെ കൂടാതെ ഹൂസ്റ്റൺ ചലഞ്ചേഴ്സ്, ഇൻഡി റൂട്ട്സ് ഓസ്റ്റിൻ തുടങ്ങി എട്ടോളം പ്രമുഖ വോളിബോൾ ടീമുകൾ ടൂർണമെൻ്റിൽ മാറ്റുരയ്ക്കും. കായിക താരങ്ങളെയും ആരാധകരേയും ഒരുമിപ്പിച്ച് നിർത്തുന്ന ഈ പരിപാടി ഡാളസിലെ കായിക പ്രേമികൾക്ക് ഒരു വിരുന്നാകും. കായിക പ്രേമികളെ ഡാളസ് സ്ട്രൈക്കേഴ്സ് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അറിയിച്ചു.

ലോസൺ ട്രാവൽ, സിബി ക്രിസ്റ്റൽ റൂൾഫിങ്, മസാല ട്വിസ്റ്റ് റസ്റ്റോറന്റ് , പിള്ളൈ സി.പി.എ., ഇംപാക്ട് ടാക്സ്, വിനോദ് ചാക്കോ ബീം റിയാലിറ്റി, ജൂഡി ജോസ് ഗ്രാൻഡ് ലിക്വർ ഗ്രൂപ്പ്, എ ബി ഇമ്പോർട്ട് ഓട്ടോ സെന്റർ, ഫിസിക്കൽ തെറാപ്പി 365, എസ്എസ്ഈ റൂഫിങ്, കാർലോസ് ഓൾസ്റ്റേറ്റ് ഇൻഷുറൻസ്, അമീഗോസ് ടയർ ഡിപ്പോട്ട്, മോഡേൺ കോൺട്രാക്ടേഴ്‌സ്, ടെക്‌സാസ് എവി സൊലൂഷൻസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളാണ് ടൂർണമെൻ്റിൻ്റെ മുഖ്യ പ്രായോജകർ.

വിശദ വിവരങ്ങൾക്ക് :
നെൽസൺ കെ ജോൺസൺ: 972-510-3665
ഷിബു ഫിലിപ്പ് : 214-603-5153

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments