വിര്‍ജീനിയ: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക അസോസിയേഷന്‍ സെക്രട്ടറിയായി റവ. ഫാ. ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് വിര്‍ജീനിയയില്‍ വെച്ച് നടന്ന വൈദികയോഗത്തില്‍ വെച്ചാണ് അച്ചനെ തെരഞ്ഞെടുത്തത്. ന്യൂജേഴ്സ് വാണാക്യു സെന്‍റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി കൂടിയാണ് അദ്ദേഹം.
അമേരിക്കന്‍ അതിഭദ്രാസന സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ അച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ചന് ലഭിച്ച പുതിയ നിയോഗമാണ് വൈദിക സെക്രട്ടറി പദവി. വന്ദ്യ ഗീവറുഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ, റവ.ഫാ. ആകാശ് പോള്‍, റവ.ഫാ. എബി മാത്യു, റവ.ഫാ. ഷെറില്‍ മത്തായി, റവ.ഫാ. മാര്‍ട്ടിന്‍ ബാബു എന്നിവരാണ് പുതിയ വൈദിക കൗണ്‍സില്‍ അംഗങ്ങള്‍.
തൃശൂര്‍ ഭദ്രാസനത്തിലെ ചാലിശ്ശേരി പള്ളി ഇടവകാംഗമായ ഗീവറുഗീസ് അച്ചന്‍ ബാഹ്യകേരള ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കന്‍ ഭദ്രാസനത്തില്‍ ശുശ്രൂഷ ചെയ്തുവരുന്നു.
തൃശൂര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ വന്ദ്യ ജേക്കബ് ചാലിശ്ശേരില്‍ കോര്‍ എപ്പിസ്കോപ്പയുടെ പുത്രനാണ് ഗീവറുഗീസ് അച്ചന്‍. അച്ചന്‍റെ ബസ്കിയാമ്മ ഷീജ ഗീവറുഗീസ് അങ്കമാലി ഭദ്രാസനത്തിലെ ദിവംഗതനായ കൈപ്രമ്പാട്ട് വന്ദ്യ ഏലിയാസ് കോര്‍ എപ്പിസ്കോപ്പയുടെ പുത്രിയാണ്. അബിന്‍, അജിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്.
വര്‍ഗീസ് പാലമലയില്‍ (അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ)



