സുമോദ് തോമസ് നെല്ലിക്കാല
ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (PAMPA Philadelphia)യുടെ ആഭിമുഖ്യത്തിൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു.
ജൂൺ 27, 2026-ന് വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ ഗാലറിയ ബാൻക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) നടക്കുന്ന ഈ പരിപാടിയിൽ സമൂഹ ഐക്യവും സംസ്കാരപരമായ വൈവിധ്യവും ദേശസ്നേഹവും ഒരുമിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിരുന്നും ഉണ്ടായിരിക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിൽ വച്ച് അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി പ്രെവർത്തിച്ചിട്ടുള്ള അമേരിക്കൻ ഭരണ തന്ത്രജ്ഞരെയും സാമൂഹിക നേതാക്കളെയും ആദരിക്കുന്നതാണ്.
സംഘടനയുടെ പ്രസിഡന്റ് അലക്‌സ് തോമസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോൺ, ട്രഷറർ ജോയ് തട്ടാർക്കുന്നേൽ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കലാപരിപാടികൾക്ക് രാജു പി. ജോൺ തോമസ് പോൾ എന്നിവർ നേതൃത്വം നൽകുമ്പോൾ സിവിക് & ലീഗൽ വിഭാഗം സുദാ കർത്ത, ലിറ്റററി പ്രവർത്തനങ്ങൾ ഡോ. ഈപ്പൻ ഡാനിയൽ, എഡിറ്റോറിയൽ ബോർഡ് ജോൺ പണിക്കർ എന്നിവർ ഏകോപിപ്പിക്കുന്നു. ഐ.ടി കോർഡിനേറ്ററായി മോഡി ജേക്കബ്, പ്രോഗ്രാം കോർഡിനേറ്ററായി സുരേഷ് നായർ, എന്നിവരും പ്രവർത്തിക്കുന്നു.
സമൂഹ പ്രവർത്തനങ്ങൾ, യുവജന, വനിതാ, കായിക, ധനശേഖരണ തുടങ്ങിയ വിവിധ മേഖലകളിൽ ഫിലിപ്പോസ് ചെറിയാൻ, ജേക്കബ് കോര, വി .വി ചെറിയാൻ, രാജൻ സാമുവേൽ, തമ്പി പോത്തൻ, മോൻസൺ വർഗീസ്, അലക്സ് ബാബു, റെവ. ഫിലിപ്സ് മോടയിൽ, എബി മാത്യു, ടിനു ജോൺസൻ, ജോൺസൺ യോഹന്നാൻ, റേച്ചൽ തോമസ്, വത്സ തട്ടാർകുന്നേൽ, ജയ സുമോദ്, സെലിൻ ഓലിക്കൽ തുടങ്ങി നിരവധി അംഗങ്ങൾ സജീവമായി നേതൃത്വം നൽകുന്ന ഈ ആഘോഷം ഫിലഡൽഫിയ മലയാളി സമൂഹത്തിന് ഒരു വലിയ സംഗമമാകുമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാ മലയാളികളെയും കുടുംബസമേതം പങ്കുചേരാൻ പമ്പ ഭാരവാഹികൾ ക്ഷണിക്കുകയുണ്ടായി.



